BENGALURU UPDATES

നോര്‍ക്ക റൂട്ട്‌സ് പ്രചരണ മാസാചരണം

ബെംഗളൂരു: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാര്‍ഡുകളുടെ സേവനങ്ങള്‍ സംബന്ധിച്ച പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി. ഈ മാസം 31 വരെയാണ് പ്രത്യേകം പ്രചരണ മാസാചരണം സംഘടിപ്പിക്കുന്നത്.

എന്‍ ആര്‍ കെ ഐഡി കാര്‍ഡ്, ഗുരുതര രോഗങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറന്‍സ്, വിദേശ കേരളീയര്‍ക്കായുള്ള പ്രവാസി ഐഡി കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐഡി കാര്‍ഡ് എടുത്തവര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് കാര്‍ഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണ്.ലോകത്തെമ്പാടുമുള്ള കേരളീയരായ പ്രവാസികളെ കണ്ടത്താനും ആവശ്യമായ ഘട്ടങ്ങളില്‍ ഇടപെടാനും ഐഡി കാര്‍ഡ് സേവനങ്ങള്‍ സഹായകരമാണ്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ രണ്ടു വര്‍ഷമായി താമസിച്ച് / ജോലി ചെയ്തു വരുന്ന 18 നും 70 നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് എന്‍ആര്‍ കെ ഐഡി കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. 408 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ അപകട മരണങ്ങള്‍ക്ക്5 ലക്ഷം രൂപയുടെയും അംഗവൈകല്യങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കൂടാതെ 18 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗംമാകാവുന്നതുമാണ്. 661 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ ഗുരുതരമായ രോഗങ്ങള്‍ക്ക് 1 ലക്ഷം രൂപ വരെയും അപകടമരണത്തിന് 3 ലക്ഷം രൂപയുടെയും അംഗ വൈകല്യങ്ങള്‍ക്ക് 1 ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷലഭിക്കുന്നതാണ്.എന്‍ ആര്‍ കെ ഐഡി കാര്‍ഡുകള്‍ക്ക് 3 വര്‍ഷവും നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറന്‍സിന് 1 വര്‍ഷവുമാണ് കാലവധി.

കര്‍ണാടകയില്‍ താമസിച്ചു വരുന്ന പ്രവാസി മലയാളികള്‍ക്ക് www norkaroots.kerala.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനിലൂടെയോ , മലയാളി സംഘടനകള്‍ മുഖാന്തരമോ നോര്‍ക്ക ഇ ന്‍ഷുറന്‍സ് പദ്ധതി കളില്‍ ചേരാവുന്നതാണ്. കൂടുല്‍ വിവരങ്ങള്‍ക്ക് ബെംഗളൂരു നോര്‍ക്ക ഓഫീസ് 080- 25585090 എന്ന ഫോണ്‍ നമ്പറിലോ , 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറിലോ1800 425 3939 ബന്ധപ്പെടാവുന്നതാണ്.
SUMMARY: Norka Roots Campaign

 

NEWS DESK

Recent Posts

‘ഇപ്പോഴത്തെ വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ട്‌’: ഷർഷാദിനെതിരെ മുൻഭാര്യയും സംവിധായികയുമായ രത്തീന

കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…

24 minutes ago

കര്‍ണാടകയില്‍ മഴ ശക്തമാകുന്നു; നാളെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…

54 minutes ago

പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആ​ഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…

2 hours ago

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…

2 hours ago

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; നിര്‍മ്മാതാവ് സാന്ദ്ര തോമസിൻറെ പത്രിക സ്വീകരിച്ചു

കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…

3 hours ago

തൃശൂര്‍ വോട്ട് കൊള്ള: മുൻ കലക്ടര്‍ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

തൃശൂർ: തൃശൂർ വോട്ടുകൊള്ളയില്‍ മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. കൃഷ്ണ തേജക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍…

3 hours ago