CAREER

നോര്‍ക്ക റൂട്ട്സ്-എൻ‌.ഐ‌.എഫ്‌.എൽ; തിരുവനന്തപുരം സെന്ററില്‍ ഐഇഎൽടിഎസ്, ഒഇടി ഓഫ്‌ലൈൻ സെപ്റ്റംബര്‍ ബാച്ചിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ‌.ഐ‌.എഫ്‌.എൽ) തിരുവനന്തപുരം സെന്ററില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഐഇഎൽടിഎസ്, ഒഇടി ഓഫ്‌ലൈൻ ബാച്ചിലേലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓഫ്‌ലൈൻ കോഴ്സുകളില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). താല്പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് സെപ്റ്റംബര്‍ 11 നകം അപേക്ഷ നല്‍കാവുന്നതാണ്. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്കും അഡമിഷനും +91-7907323505 (തിരുവനന്തപുരം) മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്. OET ബാച്ച് സെപ്റ്റംബര്‍ 22 നും IELTS ബാച്ച് സെപ്റ്റംബര്‍ 29 നും ആരംഭിക്കും. എട്ടാഴ്ചയാണ് കോഴ്സിന്റെ കാലാവധി.

വിദേശങ്ങളില്‍ തൊഴില്‍ തേടുന്ന കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴില്‍ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ സംരംഭമാണ് എന്‍.ഐ.എഫ്.എല്‍. തിരുവനന്തപുരം, കോഴിക്കോട് സെന്ററുകള്‍ക്കു പുറമേ സാറ്റലൈറ്റ് സെന്ററുകളും പ്രവര്‍ത്തിച്ചു വരുന്നു. വിദേശഭാഷാപഠനത്തിനൊപ്പം മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന നിലയിലാണ് എന്‍.ഐ.എഫ്.എല്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഐഇഎൽടിഎസ്, ഒഇടി കോഴ്സുകള്‍ക്കു പുറമേ ജര്‍മ്മന്‍ ഭാഷയില്‍ എ1 മുതല്‍ ബി2 വരെയുളള പരിശീലനവും എന്‍. ഐ. എഫ്. എല്ലില്‍ ലഭ്യമാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.
SUMMARY: NORKA ROOTS-NIFL; Applications can now be made for IELTS, OET offline September batch at the Thiruvananthapuram center

NEWS DESK

Recent Posts

കേരളസമാജം ഓണക്കിറ്റുകൾ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ നിർധനരായ അറുപതിൽപരം മലയാളി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ, വിതരണം ചെയ്തു. ദൊഡബൊമ്മസാന്ദ്ര കെഎൻഇ…

3 hours ago

സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം (എസ്കെകെഎസ് )ആവലഹള്ളി സോണ്‍ ഓണാഘോഷം കർണാടക മുൻ മന്ത്രി അവരവിന്ദ് ലിംബാവലിയും  സ്വാമി പത്മ…

3 hours ago

പത്തനംതിട്ടയില്‍ 11പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധഭാഗങ്ങളില്‍ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഒരു…

5 hours ago

അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി: വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി ആശുപത്രി അധികൃതര്‍

കൊച്ചി: അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതായും ലേക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. രാജേഷ്…

5 hours ago

കസ്റ്റഡി മര്‍ദനം: പോലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ സർവീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്…

6 hours ago

ബംഗാള്‍ നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍; ബിജെപി-തൃണമൂല്‍ അംഗങ്ങള്‍ ഏറ്റുമുട്ടി

കോല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും കയ്യാങ്കളിയുമുണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച്‌…

6 hours ago