ASSOCIATION NEWS

പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.

 

1987- ല്‍ പ്രവര്‍ത്തനമാരംഭിച്ച സംഘടനയില്‍ 193 അംഗങ്ങളുണ്ട്. കേരള സര്‍ക്കാരിന്റെ പ്രവാസികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നോര്‍ക്ക വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുള്‍പ്പടെയുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി മലയാളി സംഘടകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അംഗീകാരം നല്‍കി വരുന്നത്. നോര്‍ക്കയുമായി സഹകരിച്ച് ക്ഷേമപദ്ധതികള്‍ കൂടുതല്‍ പ്രവാസി മലയാളികളിലേയ്ക്ക് എത്തിക്കുവാനുള്ള ശ്രമം തുടര്‍ന്നുവരികയാണെന്ന് അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡൻ്റ് ബി ജയകുമാർ, സെക്രട്ടറി ജോജു വർഗ്ഗീസ്, ട്രഷറർ എം. എസ്. വിനോദ് എന്നിവര്‍ അറിയിച്ചു

നിലവില്‍ കര്‍ണാടകയിലെ പത്തൊപത് മലയാളി സംഘടനകള്‍ക്കാണ് ഇതു വരെ നോര്‍ക്കയുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്. 1)കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍, ഹോസ്‌പേട്ട്, 2)കേരള സമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ്, 3) ദീപ്ത്തി വെല്‍ഫെയര്‍ അസോസിയേഷന്‍,4) കേരള സമാജം ബാംഗ്ലൂര്‍, 5)കാരുണ്യ ബെംഗളൂരു ചാരിറ്റബിള്‍ ട്രസ്റ്റ്, 6)കൈരളി കലാ സമിതി വിമാനപുര 7)കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്, 8)കൈരളി കള്‍ചറല്‍ അസോസിയേഷന്‍ കാഡുഗോഡി, 9)കൈരളി വെല്‍ഫെയര്‍ അസോസിയേഷന്‍ ടി സി പാളയ, 10)കേരള സമാജം മാംഗ്ലൂര്‍,11) ശ്രീ മണികണ്ഠ സേവാ സമിതി, 12)സുവര്‍ണ കര്‍ണാടക കേരള സമാജം, 13)പ്രവാസി മലയാളി അസോസിയേഷന്‍ വൈറ്റ്ഫീല്‍ഡ്, 14) കുന്ദലഹള്ളി കേരള സമാജം,15) സര്‍ജാപുര മലയാളി സമാജം, 16)കേരള സമാജം ദൂരവാണി നഗര്‍, 17)കേരള കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ സെന്റര്‍ ഉഡുപ്പി, 18)കേരള സമാജം മൈസൂര്‍, 19) പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ചറല്‍ അസോസിയേഷന്‍.
SUMMARY: Norka Roots recognition for Progressive Arts and Cultural Association

NEWS DESK

Recent Posts

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങുമോ?; ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…

19 minutes ago

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…

2 hours ago

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…

2 hours ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…

2 hours ago

ധർമടം മുൻ എംഎൽഎ കെ കെ നാരായണൻ അന്തരിച്ചു

കണ്ണൂര്‍: മുന്‍ ധർമടം എംഎല്‍എയും മുതിര്‍ന്ന സിപിഐഎം നേതാവുമായ കെ കെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. മുണ്ടലൂർ എൽപി…

2 hours ago

കോ​ഴി​ക്കോ​ട്ട് വ്യൂ ​പോ​യിന്റില്‍ നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ കാഴ്ചകൾ കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ്…

3 hours ago