ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇതിനെ എക്സിറ്റ് പോൾ എന്നല്ല മോദി പോൾ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഇന്ത്യ മുന്നണി 295ന് മുകളിൽ സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് ലോക്സഭാ സ്ഥാനാർഥികളുമായുള്ള ഓൺലൈൻ മീറ്റിങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പാർടികളുടെ ഇന്ത്യ കൂട്ടായ്‌മ എത്ര സീറ്റുകൾ നേടുമെന്ന ചോദ്യത്തിന് നിങ്ങൾ സിദ്ധു മൂസ വാലയുടെ 295 എന്ന പാട്ട് കേട്ടിട്ടില്ലേ എന്നായിരുന്നു രാഹുലിന്റെ മറുപടി. 295 സീറ്റിലെങ്കിലും ഇന്ത്യ കൂട്ടായ്‌മ വിജയിക്കുമെന്നാണ് ഇന്ത്യ കൂട്ടായ്‌മ നേതൃയോഗം വിലയിരുത്തിയത്. എൻഡിഎയ്‌ക്ക് കിട്ടുക പരമാവധി 235 സീറ്റാണെന്നും ജനങ്ങളിൽനിന്ന് നേരിട്ട് മനസ്സിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കൂകൂട്ടലെന്നും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ചാനലുകളുടെ എക്‌സിറ്റ്‌പോൾ കേന്ദ്രസർക്കാരിന്റെ കണക്കാണ്. ഇന്ത്യ കൂട്ടായ്‌മയെ ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമം വിജയിക്കില്ലെന്നും ഖാർഗെ പറഞ്ഞു.
അതേസമയം 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഇന്ത്യ ന്യൂസ് – ഡി ഡൈനാമിക്‌സ്, റിപ്പബ്ലിക്ക് ടി വി – പിമാര്‍ക്യു, റിപ്പബ്ലിക്ക് ഭാരത് – മെട്രിസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്, ദൈനിക് ഭാസ്‌കര്‍, സി വോട്ടര്‍, ന്യൂസ് നേഷന്‍ എന്നിവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എട്ട് സര്‍വേകളിലും എന്‍ഡിഎ 350ന് മുകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സീറ്റ് നില 150ല്‍ താഴെയായിരിക്കും. ദൈനിക് ഭാസ്‌കര്‍ മാത്രമാണ് ഇന്ത്യ സഖ്യത്തിന് 200ലധികം സീറ്റ് പ്രവര്‍ചിച്ചിരിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ബിജെപി കാലുറപ്പിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.‘ ദി ഇന്ത്യൻ എക്‌സ്‌പ്രസ്’ വായനക്കാർക്കിടയിൽ നടത്തിയ സർവെയിൽ എൻഡിഎയ്‌ക്ക് 256 സീറ്റും ഇന്ത്യ കൂട്ടായ്‌മ -158 ഉം മറ്റുള്ളവർക്ക് -129 ഉം സീറ്റ് പ്രവചിക്കുന്നു.
<BR>
TAGS : LATEST NEWS, EXIT POLL, RAHUL GANDHI
KEYWORDS : ‘It’s a Modi poll’, Rahul Gandhi says that the India alliance will win 295 seats
തൃശൂർ: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.…
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക്…
കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…
അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…
ബെംഗളൂരു: കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെക്ക് യുഎസ് യാത്രയ്ക്ക് അനുമതി. ജൂൺ 14 മുതൽ 27 വരെയുള്ള യാത്രയ്ക്കായി…