നിലമ്പൂർ : പി.വി. അൻവറിനൊപ്പമില്ലെന്ന് കെ.ടി.ജലീൽ. സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്നും അന്‍വറിനോട് രാഷ്ട്രീയ വിയോജിപ്പ് അറിയിക്കുമെന്നും കെ ടി ജലീൽ വ്യക്തമാക്കി. അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ടെന്നും അന്‍വര്‍ പുതിയ പാര്‍ടി ഉണ്ടാക്കുന്നുണ്ടെങ്കിൽ ശക്തമായി എതിർക്കുമെന്നും സിപിഐ എം സഹയാത്രികനായി നിന്ന് പൊതുപ്രവർത്തനം തുടരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിപിഐ എമ്മിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാല്‍ പോലും ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകന്മാരെയോ, മുന്നണിയെയോ സിപിഐ എമ്മിനെയോ കേരളത്തിന്റെ മുഖ്യമന്ത്രിയെയോ തള്ളിപറയില്ല. ഇടതുപക്ഷത്തോട് തീർത്താൽ തീരാത്ത കടപ്പാടാണ് ഉള്ളത്. സിപിഎം കാണിച്ച സ്നേഹവായ്പിന് നന്ദി’’– ജലീൽ പറഞ്ഞു. പിണറായി വിജയനെ സംഘിയാക്കുവാന്‍വേണ്ടി എല്ലാ മതവിഭാഗങ്ങളിലേയും തീവ്രസ്വഭാവമുള്ളവര്‍ ഇന്ന് ഒരുമിച്ച് നിന്നു കൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹൻദാസ് ആർഎസ്എസ് ആണെന്ന് എതിരാളികൾക്ക് പോലും പറയാൻ സാധിക്കില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും ആർഎസ്എസ് ബന്ധമെന്ന വാദത്തോടും യോജിപ്പില്ല. അൻവർ പോലീസ് സേനയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളിൽ ശരിയുണ്ടെന്ന് താൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പോലീസ് സംവിധാനമാകെ പ്രശ്നമാണെന്ന അഭിപ്രായമില്ല.
എഡിജിപി എം.ആർ.അജിത്‌കുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കരുതുന്നത്. എ.ഡി.ജി.പിയെ പൂർണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും ജലീൽ പറഞ്ഞു. സുജിത് ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു. അതാണ് നടപടി എടുത്തത്.അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് എന്റെ ബോധ്യം. അത് അൻവറിന് ഉണ്ടാകണമെന്നില്ലെന്നും ജലീൽ പറഞ്ഞു.
<BR>
TAGS : KT JALEEL | PV ANVAR MLA
SUMMARY : Not with Anwar, CPI(M) will remain a companion: Jalil
കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…