ന്യൂഡൽഹി: അലിഗഢ് സർവകലാശാലയിലെ (എഎംയു) സർ ഷാ സുലൈമാൻ ഹാളിലെ ഉച്ചഭക്ഷണത്തില്‍ “ചിക്കൻ ബിരിയാണി”ക്ക് പകരം “ബീഫ് ബിരിയാണി” ഉൾപ്പെടുത്തിയിറക്കിയ നോട്ടീസ് വിവാദത്തിൽ. യൂണിവേഴ്‌സിറ്റിയിൽ തന്നെയുള്ള ഉദ്യോഗസ്ഥരാണ് പുതിയ മെനു ഉൾപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയത്. നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിമർശനം ഉയർന്നത്. “ഞായറാഴ്ചത്തെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തിയിട്ടുണ്ട്, ആവശ്യാനുസരണം ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നൽകും” എന്നായിരുന്നു നോട്ടീസ്.
പിന്നാലെ നോട്ടീസിലെ ഉള്ളടക്കം വെറുമൊരു ടൈപ്പിംഗ് പിശകാണ് എന്ന വിശദീകരണം നൽകി തടിതപ്പുകയായിരുന്നു അധികൃതർ. ഉത്തരവാദികൾ ആയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും സർവകലാശാല അറിയിച്ചു. നോട്ടീസിൽ ഔദ്യോഗിക ഒപ്പുകളില്ലാത്തതിനാൽ ആധികാരികതയിൽ സംശയം ഉണ്ടെന്നും ഉടൻതന്നെ പിൻവലിച്ചുവെന്നും അധികാരികൾ വിശദീകരിച്ചു.
TAGS: ALIGARH UNIVERSITY | NATIONAL
SUMMARY: Notice on Beef biriyani in Aligarh University creates controversy
മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ ഗോവര്‍ധന്‍ അസ്രാനി(84) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്…
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. നാളെ മുതൽ 28 വരെയാണ് കായികമേള…
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിക്കിടെ തിക്കും തിരക്കിലും പെട്ട 10 പേരെ നിര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ…
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് സീറ്റുകള്‍ അനുവദിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിന്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിന്റെയും ക്യാമ്പയിൻ സംഘടിപ്പിച്ചു. അസോസിയേഷന്റെ…
ബെംഗളൂരു: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവിസി പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും രാത്രി ഏഴര മണി വരെ മുറിയില്‍…