ട്വന്റി20 ലോകകപ്പിലെ പുരുഷ, വനിതാ ടീം വിജയികള്‍ക്കുള്ള സമ്മാനത്തുക തുല്യമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇനി പുരുഷ ലോകകപ്പിന് സമാനമായ സമ്മാനത്തുകയാവും ലഭിക്കുക. ജേതാക്കള്‍ക്ക് 2.34 ദശലക്ഷം ഡോളര്‍ ലഭിക്കും. റണ്ണറപ്പുകള്‍ക്ക് 1. 17 ദശലക്ഷം ഡോളറും സമ്മാനമായി ലഭിക്കും. കഴിഞ്ഞ വർഷത്തെ ലോകകപ്പിനേക്കാള്‍ ഇരട്ടിയാണ് ഇത്തവണത്തെ സമ്മാനത്തുക.
ജേതാക്കളുടെയും റണ്ണറപ്പുകളുടെയും കാര്യത്തില്‍ 134 ശതമാനത്തിന്റെ വര്‍ധനയാണുണ്ടാവുക. അടുത്ത മാസം തുടങ്ങുന്ന വനിതാ ലോകകപ്പ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് നല്‍കുന്ന അതേ വേതനം തന്നെ വനിതാ ക്രിക്കറ്റര്‍മാര്‍ക്കും നല്‍കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. പുതിയ തീരുമാനത്തോടെ ലോകകപ്പുകളില്‍ പുരുഷ , വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക നല്‍കുന്ന ഏക കായിക ഇനമായി ക്രിക്കറ്റ് മാറും.
2023ലെ ഐസിസി വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ഇത്തരമൊരു തീരുമാനം എടുത്തിരുന്നത്. 2030ല്‍ തുല്യ സമ്മാനത്തുക നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ പരിഷ്‌കാരം നേരത്തെ നടപ്പാക്കാന്‍ നിശ്ചയിക്കുകയായിരുന്നു.
TAGS: SPORTS | TWENTY TWENTY
SUMMARY: Women’s T20 World Cup 2024 Prize Money Now Equal To Men’s
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…
ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…
കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…