ബെംഗളൂരു: സര്‍ജാപുര മലയാളി സമാജത്തിന്റെ ഓള്‍ കര്‍ണാടക ഡാന്‍സ് മത്സരമായ നൃത്യതരംഗയുടെ രണ്ടാമത് സീസണ്‍ നവംബര്‍ 24 ന് ഞായറാഴ്ച സര്‍ജാപുരക്കടുത്തുള്ള ബിദര്‍ഗുപ്പേയിലുള്ള ബി.ആര്‍.എസ്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഭരതനാട്യം, സെമി ക്ലാസിക്കല്‍, ഇന്ത്യന്‍ ഫോക്ക്, ബോളിവുഡ് തുടങ്ങിയ ഇനങ്ങളിലായാണ് മത്സരം. രാവിലെ 10 ന് മത്സരങ്ങള്‍ ആരംഭിക്കും.
നൃത്ത മത്സരങ്ങളില്‍ ഓരോ ഇനങ്ങളിലും ഒന്നാം സമ്മാനം 15,000 രൂപ, രണ്ടാം സമ്മാനം 10,000, മൂന്നാം സമ്മാനം 5,000 എന്നിങ്ങനെ സമ്മാനമായി നല്‍കും. 15 വയസിനു താഴെയും അതിനു മുകളിലുമുള്ളവര്‍ക്കായി പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും.
വൈകിട്ട് 6 മണിക്ക് ബെംഗളൂരുവിലെ പ്രശസ്ത കലാ പ്രതിഭകള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് ഫെസ്റ്റ് നടക്കും. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ഡോക്ടര്‍ രചിതാ രവിയും സംഘവും അവതരിപ്പിക്കുന്ന ‘മോക്ഷ’ എന്ന മോഹിനിയാട്ടം, സുപ്രസിദ്ധ നര്‍ത്തകിയും ഗുരുവുമായ രൂപ രവീന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഡ്രാമ ‘ദേവി ദുര്‍ഗ്ഗ’ എന്ന കലാരൂപം, ലോകപ്രശസ്ത നര്‍ത്തകന്‍ നാട്യാചാര്യ മിഥുന്‍ ശ്യാമിന്റെ വൈഷ്ണവി എന്‍സെംബിള്‍ അവതരിപ്പിക്കുന്ന ‘ശ്രീ രാമ വൈഭവം’ എന്ന ഭരതനാട്യ കലാരൂപം എന്നിവ അരങ്ങേറും. തെന്നിന്ത്യന്‍ സിനിമാ സീരിയല്‍ താരവും പ്രശസ്ത നര്‍ത്തകിയുമായ അഞ്ചു അരവിന്ദ് മുഖ്യാതിഥി ആയിരിക്കും.
ഡാന്‍സ് ഫെസ്റ്റ് പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കും. ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ നവംബര്‍ 10 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ്: 3,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും ഡാന്‍സ് മത്സര രജിസ്‌ട്രേഷന്‍, ഡാന്‍സ് ഫെസ്റ്റ് കൂപ്പണ്‍ എന്നിവക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.: 99169 46857, 80951 00702.
▪️ രജിസ്‌ട്രേഷന്‍ ലിങ്ക് : https://forms.gle/bVqgfuqPX6YUdLkX8
▪️ ഡാന്‍സ് ഫെസ്റ്റ് ടിക്കറ്റ് : https://in.bookmyshow.com/events/nruthya-tharanga-2-0/ET00414717?webview=true
<br>
TAGS : SARJAPURA MALAYALI SAMAJAM | DANCE FEST
SUMMARY : Nruthya Taranga Season 2 November 24; Registration has started
ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ബിസിനസ് ക്ലബ് ഗ്ലോബൽ ലോഞ്ച് ബെംഗളൂരുവില്‍ നടന്നു. ഗ്രാൻഡ് മെർക്ക്യൂർ ഹോട്ടലിൽ നടന്ന…
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഘത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ 65 വയസുകാരന് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തോളം…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍…
കൊച്ചി: കേരളത്തിൽ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം താഴേക്ക് ഇറങ്ങിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കൂടിയത്.…
ഡൽഹി: പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇനി…
ബെംഗളൂരു: അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന സർക്കാർ തീരുമാനത്തെ എതിർത്ത്…