ബെംഗളൂരു: രോഗിയുടെ മുറിവിൽ സ്റ്റിച്ച് ഇടുന്നതിനു പകരം ഫെവിക്വിക്ക് പുരട്ടി ഒട്ടിച്ച നഴ്സിന് സസ്പെൻഷൻ. ഹാവേരി ഹനഗൽ താലൂക്കിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഇവിടത്തെ സ്റ്റാഫ് നേഴ്സ് ജ്യോതിയെയാണ് സസ്പെൻസ് ചെയ്തത്. ഏഴ് വയസ്സുള്ള ആൺകുട്ടിയുടെ മുഖത്തെ മുറിവിലാണ് ഇവർ തുന്നികെട്ടുന്നതിന് പകരം പശ ഒട്ടിച്ച് ചികിത്സ നടത്തിയത്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നഴ്സിനെതിരെ നടപടി എടുക്കുകയായിരുന്നു. വർഷങ്ങളായി താൻ ഈ രീതിയാണ് ഉപയോഗിക്കുന്നതെന്നും കുട്ടിയുടെ മുഖത്ത് തുന്നലുകളേക്കാൾ നല്ലതാണിതെന്നുമായിരുന്നു ജ്യോതിയുടെ വാദം. സംഭവം വാര്‍ത്ത ആയതോടെ ഫെബ്രുവരി 3 ന് ജ്യോതിയെ ഹാവേരി താലൂക്കിലെ ഗുത്തൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അധികൃതർ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണ വിധേയമായി നഴ്സിനെ ആരോഗ്യ വകുപ്പ് സസ്പെൻ്റ് ചെയ്യുകയായിരുന്നു.
TAGS: SUSPENSION
SUMMARY: Karnataka nurse suspended for using Fevikwik instead of stitches on 7-year-old boy’s wound
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…
ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…