Categories: KERALATOP NEWS

നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളത്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയെയാണ് (20) അമ്മയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നഴ്‌സിങിന് പഠിക്കുകയാണ് ദര്‍ശന.

ഈ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ജോലി കഴിഞ്ഞെത്തിയ പിതാവാണ് മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പാലപ്പെട്ടി പുതിയതിരുത്തി സ്വദേശിയാണ് രാജേഷ്. കുറച്ചു കാലമായി ദര്‍ശന അമ്മയുടെ തറവാട്ടു വീട്ടിലായിരുന്നു താമസം.

TAGS : LATEST NEWS
SUMMARY : Nursing student found dead at home

Savre Digital

Recent Posts

പാലക്കാട്ടെ കാര്‍ പൊട്ടിത്തെറി: പരുക്കേറ്റ നാല് വയസ്സുകാരി മരിച്ചു

പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി മരിച്ചു. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിൻ്റെ…

9 minutes ago

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; പൊള്ളലേറ്റ യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കല്‍ തെക്ക് സ്വദേശി രാജനാണ്…

1 hour ago

കുട്ടികളെകൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല’: റിപ്പോര്‍ട്ട് തേടി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും…

2 hours ago

‘അസ്ത്ര’ മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ ഡിആര്‍ഡിഒ

ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയർ ടു എയർ മിസൈല്‍ (അസ്ത്ര) വിജയകരമായി പരീക്ഷിച്ച്‌ ഡിഫൻസ്…

3 hours ago

വീണ്ടും കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില മുകളിലേക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ തിരുവില്വാമല സ്വദേശിനി പി. പ്രേമകുമാരി(63) അന്തരിച്ചു. ഉദയനഗർ ഗംഗൈ അമ്മൻ സ്ട്രീറ്റ് ഫസ്റ്റ് ക്രോസ്സിലായിരുന്നു താമസം. ഭർത്താവ്:…

4 hours ago