ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ (എം.എം.എ) ട്രഷററും ബെംഗളൂരുവിലെ പ്രമുഖ വ്യാപാരിയുമായിരുന്ന സി.എം. മുഹമ്മദ് ഹാജി (84) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എം.എം.എ സ്ഥാപക നേതാവും ആദ്യ പ്രസിഡണ്ടുമായിരുന്ന പരേതനായ ടി.എം. അബ്ദുറഹ്‌മാന്‍ ഹാജിയുടെയും ഫാത്വിമയുടെയും മകനാണ്. കണ്ണൂര്‍ എടക്കാട്, കാഞ്ഞങ്ങാട് ചെറിയ മേലാട്ട് പുതിയ പുരയില്‍ കുടുംബാംഗമാണ്. ബെംഗളൂരു ശാന്തിനഗറിലാണ് താമസം.
എം.എം.എ മുന്‍ ട്രഷററും തന്റെ മൂത്ത സഹോദരനുമായ സി.എം. അലി ഹാജിയുടെ വിയോഗത്തിന് ശേഷം 35 വര്‍ഷത്തിലധികമായി അദ്ദേഹം മലബാര്‍ മുസ്ലിം അസോസിയേഷന്റെ ട്രഷററായി പ്രവര്‍ത്തിച്ചു വരികയാണ്. സി.എം.ഖാദര്‍, ഡോ. സി.എം. അഹ്‌മദ് പാഷ, സി.എം. ഹാഷിം, സി.എം റഷീദ്, സി. എം കരീം, സി.എം മറിയം, സി.എം. നബീസ തുടങ്ങിയവര്‍ മറ്റു സഹോദരങ്ങളാണ്.
ശരീഫബിയാണ് ഭാര്യ. മക്കള്‍: തസ്ലീം മുഹമ്മദ്, തന്‍വീര്‍ മുഹമ്മദ്, തമീം മുഹമ്മദ്, ഫാത്വിമ, സാജിദ, ഡോ. ശഹീദ. മരുമക്കള്‍: സി.പി. മുഹമ്മദ് ബഷീര്‍ ( ഉമര്‍ ബീഡി), ഡോ. സയ്യിദ് ജാഫര്‍, പരേതനായ ഡോ. പൂയ മുസഫര്‍, റുഖിയ തസ്ലീം, ശഹര്‍ബാന്‍ തന്‍വീര്‍, നിശിദ തമീം.
മൃതദേഹം കോഴിക്കോട് നിന്ന് രാത്രി 8 മണിക്ക് മുമ്പായി ബെംഗളൂരുവിലെ വീട്ടിലെത്തിക്കും. തുടന്ന് ബിലാല്‍ മസ്ജിദിലെ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ശാന്തിനഗര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
<BR>
TAGS : OBITUARY
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…