ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന ഗായകനും കലാപ്രവർത്തകനുമായ കെ.സി. വിനോദ് (53) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ബെംഗളൂരുവിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പത്തനംതിട്ട കല്ലുപാറ കെ.എം ചെല്ലപ്പൻ – ടി.വി. രാജമ്മ ദമ്പതികളുടെ മകനാണ്. ജി.എം. പാളയ സിക്സ്ത് മെയിൻ റോഡിലെ ഗൗരി മാധവത്തിലായിരുന്നു താമസം.
ബെംഗളൂരുവിലെ പരസ്യ സ്ഥാപനത്തിൽ ക്രിയേറ്റീവ് ഡയരക്ടറായിരുന്നു. ബെംഗളൂരുവിലെ മലയാളി സാംസ്കാരിക സംഘടനകളിൽ സജീവമായിരുന്ന വിനോദ് ഒട്ടേറെ ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. താരാട്ട് എന്ന പേരിൽ മ്യൂസിക് ആൽബം പുറത്തിറക്കിയിട്ടുണ്ട്. നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
ഭാര്യ: സ്മിത വിനോദ്. മക്കൾ: ആര്യ വിനോദ്, ആർച്ച വിനോദ്, സഹോദരങ്ങൾ: രേഖ ഭട്ട്. ബീന സജീവ്. സംസ്കാരം തിങ്കളാഴ്ച്ച വൈകിട്ട് നാലിന് വിൽസൺ ഗാർഡൻ ശ്മശാനത്തിൽ നടക്കും.
<BR>
TAGS : OBITUARY
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ…