Categories: OBITUARY

കേരളസമാജം ദൂരവാണിനഗര്‍ മുന്‍ ട്രഷറര്‍ കെസിആര്‍ നമ്പ്യാര്‍ അന്തരിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ മുന്‍ ട്രഷററും പ്രവര്‍ത്തക സമിതി അംഗം, സാഹിത്യ വിഭാഗം കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്ന കെസിആര്‍ നമ്പ്യാര്‍ (84) അന്തരിച്ചു. സ്വദേശമായ തലശ്ശേരി നിടുമ്പ്രത്തായിരുന്നു അന്ത്യം. ദീര്‍ഘകാലം ദൂരവാണിനഗര്‍ ഐ ടി ലിമിറ്റഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ബെംഗളൂരുവിലെ സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്ന കെസിആര്‍ നമ്പ്യാര്‍ സമാജം നടത്തിയ സാഹിത്യ മത്സരങ്ങളില്‍ വിധി കര്‍ത്താവായിരുന്നു. കവി കൂടിയായിരുന്ന അദ്ദേഹം അക്ഷരശ്ലോക സദസ്സുകളിലും സജീവ സാന്നിധ്യമായിരുന്നു. രാമമുര്‍ത്തി നഗര്‍, ഹൊറമാവ് റോഡിലെ ശ്രീപദത്തിലായിരുന്നു താമസം.

ഭാര്യ: നിര്‍മ്മല പി. മക്കള്‍: സുനില്‍ കുമാര്‍ പി, സുരേഷ് പി, സൂരജ് പി
മരുമക്കള്‍: കെ. സുധ, റോഷിമ. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
<br>
TAGS : OBITUARY

Savre Digital

Recent Posts

പോത്തുണ്ടി കൊലപാതകം; സുധാകരൻ- സജിത ദമ്പതികളുടെ മകള്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരൻ-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം. ഇരുവരുടെയും ഇളയമകള്‍ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ…

24 minutes ago

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…

1 hour ago

വടക്കാഞ്ചേരി സ്‌കൂളില്‍ കടന്നല്‍ ആക്രമണം; 14ഓളം വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

2 hours ago

ലോഡ്‌ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…

2 hours ago

ആനയുടെ സമീപം പിഞ്ചുകുഞ്ഞുമായി സാഹസം; സ്വമേധയാ കേസെടുത്ത് പോലീസ്

ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തില്‍…

3 hours ago

‘കടിക്കാതിരിക്കാൻ നായ്ക്കളെ കൗണ്‍സിലിംഗ് ചെയ്യിക്കാം’ തെരുവുനായ വിഷയത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…

4 hours ago