തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇതിനായി 812 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.
62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ക്ഷേമ പെന്ഷന് ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്ഷന് കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടതെന്നും ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെന്ഷന് വിതരണത്തിനായി ചെലവിട്ടതെന്നും മന്ത്രി അറിയിച്ചു.
SUMMARY: October’s welfare pension from 27th
കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…
ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…
ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…
ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…
ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ…
ബെംഗളൂരു: മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ തട്ടികൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞിനെ…