Categories: TOP NEWSWORLD

ബ്രിട്ടൻ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടിത്തം, 32 പേർക്ക് പരുക്ക്

ലണ്ടന്‍: ബ്രിട്ടന്‍ തീരത്ത് വടക്കന്‍ കടലില്‍ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് വന്‍ തീപിടിത്തം. അപകടത്തില്‍ 32 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ മൂന്ന് കപ്പലുകളിലായി കരയിലേക്ക് എത്തിച്ചതായി ഗ്രിംസ്ബി തുറമുഖ ഡയറക്ടര്‍ മാര്‍ട്ടിന്‍ ബോയേഴ്സ് എഎഫ്പിയോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി ആംബുലന്‍സുകള്‍ കടലില്‍ നില ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍പ്പെട്ട കപ്പലിലെ ജീവനക്കാര്‍ എല്ലാവരും ജീവിച്ചിരിപ്പുണ്ടെന്നും സ്വീഡിഷ് കപ്പല്‍ സ്റ്റെന ബള്‍ക്കിന്റെ വക്താവ് ലെന ആല്‍വ്ലിങ് എഎഫ്പിയോട് പറഞ്ഞു. ഈസ്റ്റ് യോര്‍ക്ക്ഷയര്‍ തീരത്ത് ടാങ്കറും ചരക്ക് കപ്പലും തമ്മില്‍ കൂട്ടിയിടിച്ചതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്ന് യുകെ കോസ്റ്റ് ഗാര്‍ഡ് വക്താവ് പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന മലിനീകരണ സാധ്യത കണക്കിലെടുത്ത് സ്വീകരിക്കേണ്ട നടപടികള്‍ കോസ്റ്റ് ഗാര്‍ഡ് വിലയിരുത്തുന്നുണ്ടെന്നും വക്താവ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് തീരത്ത് നിന്ന് ഏകദേശം 10 മൈല്‍ (16 കിലോമീറ്റര്‍) അകലെ കട്ടിയുള്ള കറുത്ത പുകയും തീജ്വാലകളും ഉയരുന്നത് പുറത്തു വന്ന ദൃശ്യങ്ങളില്‍ കാണാം.

 

<BR>
TAGS : SHIPWRECK | OIL TANKER
SUMMARY : Oil tanker and cargo ship collide off the coast of Britain; Massive fire breaks out, 32 injured

Savre Digital

Recent Posts

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് നിര്‍മ്മാണം പൂര്‍ത്തിയായി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…

36 minutes ago

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു.  എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…

1 hour ago

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…

1 hour ago

ഓപ്പറേഷൻ നുംഖോർ: ദുൽഖറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്

കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…

2 hours ago

കെ.പി.സി.സി മുൻ സെക്രട്ടറി പി.ജെ. പൗലോസ് അന്തരിച്ചു

മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…

2 hours ago

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…

3 hours ago