ബെംഗളൂരു: ആറ് വയസുകാരിയെ നിരന്തരം പീഡിപ്പിച്ച മുത്തച്ഛനെതിരെ കേസെടുത്തു. ഹുളിമാവിലാണ് സംഭവം. കുടുംബാംഗങ്ങൾ വീട്ടിലില്ലാത്ത സമയത്താണ് പെൺകുട്ടിയെ 60കാരൻ പലതവണ പീഡനത്തിനിരയാക്കിയത്. വയറുവേദന അനുഭവപ്പെട്ട കുട്ടിയെ കഴിഞ്ഞ ദിവസം വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.
കുട്ടിയെ ഉടൻ തന്നെ കൗൺസിലിംഗിന് വിധേയയാക്കി. ഇതോടെയാണ് മുത്തച്ഛൻ തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഹുളിമാവ് പോലീസ് എഫ്ഐആർ ഫയൽ ചെയ്തു.
കുടുംബം തമിഴ്‌നാട് സ്വദേശികളാണെന്നും ഹുളിമാവ് പരിധിയിലെ തടിമില്ലിൽ ജോലി ചെയ്യുന്നവരാണെന്നും പോലീസ് പറഞ്ഞു. നിലവിൽ മുത്തച്ഛൻ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
TAGS: BENGALURU UPDATES | CRIME
SUMMARY: Senior citizen booked on rape charges against grand daughter
ആലുവ: മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. കൊച്ചി…
ബെംഗളൂരു: യെലഹങ്കയില്‍ കുടിഒഴിപ്പിക്കല്‍ നടന്ന കോഗിലു കോളനിയിലെ ചേരി പ്രദേശങ്ങൾ രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു. കുടിയൊഴികെട്ടവരുടെ പരാതികൾ കേട്ട…
ബെംഗളൂരു: ബെംഗളൂരുവിലെ ഫഖീർ കോളനിയിൽ നിന്നും വസീം ലേഔട്ടിൽ നിന്നും ഏകദേശം മുന്നുറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി കർണാടക…
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…