ബെംഗളൂരു: കുടുംബസമേതം കേരളം വിടുകയാണെന്ന് വ്യക്തമാക്കി ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. അടുത്ത വർഷം ബെംഗളൂരുവിലേക്ക് മാറുകയാണെന്നും മക്കളെ അവിടത്തെ സ്‌കൂളിൽ ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അടുത്ത വർഷം ഞാൻ ബെംഗളൂരുവിലേക്ക് മാറുകയാണ്. കുടുംബവും എനിക്കൊപ്പം ഉണ്ടാകും. അവർക്കൊപ്പം കുറച്ചധികം സമയം കിട്ടുമെന്ന വിശ്വാസം എനിക്കുണ്ട്. കാരണം മക്കളുടെ സ്‌കൂൾ ഇവിടെ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം. അച്ഛനും അമ്മയും എന്റെ കൂടെ ബെംഗളൂരുവിലേക്ക് വരുന്നുണ്ട്. നമ്മൾ സാക്രിഫൈസ് ചെയ്യേണ്ടിടത്തോളം കാലം ചെയ്തു. കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. ആ ഒരു കാലഘട്ടം കഴിഞ്ഞു. ഇനിയെങ്കിലും കൂടെ നിർത്തിയില്ലെങ്കിൽ അവരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിപ്പോകും അത്. ജോലി സംബന്ധമായി ഒരു പ്രവാസ ജീവിതം പോലെ പോകുന്നുവെന്നേയുള്ളൂ.’- ശ്രീജേഷ് പറഞ്ഞു.
<br>
TAGS : P R SREEJESH
SUMMARY : Olympian PR Sreejesh is moving to Bengaluru with his family; he is preparing to leave Kerala
.
ബെംഗളൂരു: ശിവാജിനഗറിൽ നിന്ന് വിമാനത്താവളത്തിലേക്ക് ബിഎംടിസിയുടെ നോൺ എസി ബസ് ഇന്ന് സർവീസ് ആരംഭിക്കും. 293-എപി നമ്പറിലുള്ള ബസ് ഹെന്നൂർ,…
ബെംഗളൂരു: സംസ്ഥാനത്ത് സര്‍വീസ് നിരോധിച്ച ബൈക്ക് ടാക്സികൾ പുനരാരംഭിക്കാന്‍ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് വനിതായാത്രക്കാർ. ബൈക്ക് ടാക്സി നിരോധനത്തിനെതിരേ…
ബെംഗളൂരു: ബിടിഎം-മടിവാള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്ററിന്‍റെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് ശനിയാഴ്ച നടത്തും. സർ പുത്തനചെട്ടി ടൗൺഹാളിൽ…
തിരുവനന്തപുരം: ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ…
ബെംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെക്കുറിച്ച് ദ്വയാർഥ പ്രയോഗം നടത്തിയ ബിജെപി എംഎൽസി എൻ. രവികുമാറിനെതിരെ വിധാൻ സൗധ…
ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. ലക്ഷ്മി ലേഔട്ടിലെ അപ്പാർട്മെന്റിൽ ജൂൺ 16നാണ്…