നാഷണല്‍ കോണ്‍ഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല ജമ്മുകശ്മീർ മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലഫ്. ഗവർണർ മനോജ് സിൻഹ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഒമറിനൊപ്പം ഉപമുഖ്യമന്ത്രിയായി സുരീന്ദർ ചൗധരി ഉള്‍പ്പെടെ അഞ്ചുമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.
കശ്മീർ കുല്‍ഗാമില്‍ നിന്നുള്ള സകീന ഇട്ടുവാണ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിലെ ഏക വനിത. ജാവേദ് റാണ, മുൻ മന്ത്രിയായിരുന്ന ജാവേദ് ദാർ, സതീഷ് ശർമ്മ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവർ. സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കർശനമാക്കിയിരുന്നു.
കശ്മീരിനുള്ള പ്രത്യേക അധികാരം ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തത്. നാഷനല്‍ കോണ്‍ഫറൻസ് (എൻസി) ഉപാധ്യക്ഷനായ ഒമർ (54) രണ്ടാം തവണയാണ് മുഖ്യമന്ത്രിയാവുന്നത്. 2009 മുതല്‍ 2014 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.
TAGS : OMAR ABDULLAH | OATH | JAMMU KASHMIR
SUMMARY : Omar Abdullah was sworn in as the Chief Minister of Jammu and Kashmir
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. ചെങ്കോട്ട മെട്രോസ്റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…