LATEST NEWS

ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതൽ; കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്കും തുടക്കമാകും

തിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ. സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും.  5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമ കിറ്റുകളുമടക്കം 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുക. കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും.

ഓണക്കാ കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്കും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. സെപ്‌തംബർ നാലുവരെ ജില്ലകളിൽ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണസംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ നടത്തുക. 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയില്‍ ലഭിക്കും. പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെയാണ് വിലക്കുറവ്.

ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും. ഒരു ദിവസം 75 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ ലഭിക്കുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പണും നൽകും. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണവും ക്രമീകരിച്ചിരിക്കുന്നത്.
SUMMARY: Onakkit distribution starts today; Consumerfed Onam markets will also begin

NEWS DESK

Recent Posts

വിമാനത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി: വിമാന ശുചിമുറിയിലെ പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടി. ഡിആര്‍ഐയുടെ പരിശോധനയിലാണ് കൊച്ചി വിമാനത്താവളത്തില്‍…

1 hour ago

ദീപാവലി യാത്രാതിരക്ക്; ബെംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

തിരുവനന്തപുരം: ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ. ഒക്ടോബർ 13 തിങ്കളാഴ്ച…

1 hour ago

മൈസൂരു ദസറ; നഗരത്തിലേയും കൊട്ടാരത്തിലേയും ദീപാലങ്കാരം അവസാനിച്ചു

ബെംഗളൂരു: മൈസൂരു ദസറയോടനുബന്ധിച്ച് മൈസൂരു നഗരത്തിലും കൊട്ടാരത്തിലും ഏര്‍പ്പെടുത്തിയ ദീപാലങ്കാരം അവസാനിച്ചു. ദസറ കഴിഞ്ഞ് പത്ത് ദിവസം വരെ നഗരം…

1 hour ago

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മുന്നണിയിലെ പ്രമുഖരായ ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും…

2 hours ago

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ബെംഗളൂരുവില്‍ കടയുടമയേയും ഭാര്യയേയും അക്രമിച്ച ബീഹാര്‍ സ്വദേശി അറസ്റ്റില്‍

ബെംഗളൂരു: വാഹന പാര്‍ക്കിംഗ് തര്‍ക്കത്തിന്റെ പേരില്‍ പാല്‍ കടയില്‍ കയറി ഉടമയെ ആക്രമിച്ച കേസില്‍ ഹെബ്ബഗോഡി പോലീസ് ബീഹാര്‍ സ്വദേശിയായ…

2 hours ago

മലയാളികളുടെ മാനവികത സമത്വത്തില്‍ അധിഷ്ഠിതമായത് -ആലങ്കോട് ലീലാകൃഷ്ണൻ

ബെംഗളൂരു: നാട്ടഴകുകളിലൂടെയും നാട്ടറിവ് നാനാർത്ഥങ്ങളിലൂടെയും നൂറ്റാണ്ടുകളായി രൂപപ്പെട്ട മലയാളി സ്വത്വത്തിന്റെ ഏറ്റവും ഉന്നതമായ മാനവികമൂല്യം ഏകത്വത്തിന്റെയും സമത്വത്തിന്റെയുമാണെന്ന് കവിയും പ്രഭാഷകനുമായ…

3 hours ago