LATEST NEWS

ഓണാവധി; ബെംഗളൂരുവില്‍ നിന്നും പാലക്കാട് വഴി മംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് മംഗളൂരുവിനും ബെംഗളൂരുവിനും ഇടയില്‍ പാലക്കാട് വഴി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഞായറാഴ്ച (31-08-2025) മംഗളൂരുവില്‍ നിന്നാണ് ആദ്യ സര്‍വീസ്. രാത്രി 11 മണിക്ക് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06003) തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എസ്എംവിടി ബെംഗളൂരുവിലെത്തും. തിരിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 3:50-ന് എസ്എംവിടി ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06004) ചൊവ്വാഴ്ച രാവിലെ ഏഴരയോടെ മംഗളൂരുവിലെത്തിച്ചേരും.

 

ഇരുവശങ്ങളിലേക്കുമുള്ള യാത്രയില്‍ കാസറഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട്, പോതന്നൂര്‍, തിരുപ്പുര്‍, ഈറോട്, സേലം, ബംഗാരപേട്, കൃഷ്ണരാജപുരം എന്നീ സ്റ്റേഷനുകളിലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തുക. ഒരു വശത്തേക്ക് ഒരു സര്‍വീസ് മാത്രമാണ് നടത്തുക. ഒരു എസി ടു ടയര്‍ കോച്ച്, മൂന്ന് എസി ത്രീ ടയര്‍ കോച്ചുകള്‍, 14 സ്ലീപ്പര്‍ക്ലാസ് കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവ സ്‌പെഷ്യല്‍ ട്രെയിനില്‍ ഉണ്ടാകും. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ബുക്കിങ് ആരംഭിക്കും.

SUMMARY: Onam Holiday Rush; Special train from Bengaluru to Mangaluru via Palakkad

NEWS DESK

Recent Posts

രാഹുല്‍ മാങ്കൂട്ടം കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു

തിരുവനന്തപുരം: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല. രാഹുല്‍…

2 hours ago

കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന റാക്കറ്റിലെ കണ്ണിയായ മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയുന്ന റാക്കറ്റിലെ അംഗം മംഗളൂരുവില്‍ അറസ്റ്റിലായി. കൊച്ചി മട്ടാഞ്ചേരിയിലെ മൗലാന ആസാദ് റോഡ്…

2 hours ago

കുന്ദലഹള്ളി കേരള സമാജം പുസ്തകചർച്ച

ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. ബെംഗളൂരു മലയാളിയായ സതീഷ് തോട്ടശ്ശേരിയുടെ 'പവിഴമല്ലി പൂക്കുംകാലം' എന്ന…

3 hours ago

നടന്‍ വിശാലിന് 47ാം വയസ്സിൽ പ്രണയസാഫല്യം; നടി ധൻസികയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു

ചെന്നൈ: തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ വിവരം താരങ്ങൾ തന്നെയാണ് സമൂഹ…

3 hours ago

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്റ്റോക്ക്‌യാർഡിൽ തീപിടിത്തം

കോഴിക്കോട്: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കോഴിക്കോട് ഫറോക്കിലുള്ള സ്റ്റോക്ക്‌യാർഡിൽ തീപിടിത്തം.നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ മൂന്ന് ജോലിക്കാർക്ക് സമരമായ…

4 hours ago

ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: കളമശ്ശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം. അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അനില്‍…

4 hours ago