ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. മാണ്ഡ്യ മലവള്ളി സ്വദേശി ജാവേദ് പാഷ (33) ആണ് അറസ്റ്റിലായത്. എഐ ഉപയോഗിച്ച് പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ബിജെപി നേതാക്കളും ഹിന്ദു സംഘടനാ അംഗങ്ങളും പോലീസിൽ പരാതി നൽകുകയായിരുന്നു.
ജാവേദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അദ്ദേഹത്തിന് കടുത്ത ശിക്ഷ നൽകണമെന്നും പരാതിയിൽ ഇവർ ആവശ്യപ്പെട്ടു. സമൂഹത്തിലെ ഐക്യത്തിനും സമാധാനത്തിനും തടസം സൃഷ്ടിക്കുന്ന ഭംഗം വരുത്തുന്ന ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് പോലീസ് പൊതുജനങ്ങളോട് നിർദേശിച്ചു. സോഷ്യൽ മീഡിയയിൽ ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
TAGS: KARNATAKA | ARREST
SUMMARY: Man held in Karnataka for defamatory post against PM Modi
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്ഫോടനം…