ലിഫ്റ്റ് ചോദിച്ച വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഹൊസൂര്‍ റോഡില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശി മുകേശ്വരൻ ആണ് അറസ്റ്റിലായത്. അതിക്രമം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

കോറമംഗലയിൽ നടന്ന പാർട്ടിക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയാണ് അതിക്രമത്തിനിരയായത്. യാത്രക്കായി ലിഫ്റ്റ് തേടിയ യുവതിയെ ഇയാൾ വിജനമായ ഇടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളെത്തിയാണ് യുവതിയെ രക്ഷിച്ചത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എച്ച്എസ്ആർ ലേഔട്ട് പോലീസ് അറിയിച്ചു.

TAGS: BENGALURU | ARREST
SUMMARY: One arrested by HSR Layout police in attempted rape case

Savre Digital

Recent Posts

പുതുവത്സരത്തില്‍ മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരാഘോഷത്തില്‍ മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ…

27 minutes ago

മലപ്പുറത്ത് ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം

മലപ്പുറം: പൂക്കോട്ടൂരിലെ ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം. ആർക്കും ആളപായമില്ല. വിവിധ യൂണിറ്റുകളില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം…

1 hour ago

‘നുണ പ്രചാരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാൻ’; സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ

കൊച്ചി: ‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…

2 hours ago

വാൽപ്പാറയിൽ വീടിനുനേരെ കാട്ടാന ആക്രമണം; ജനലും വാതിലും തകർത്തു

തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…

3 hours ago

ജര്‍മനിയില്‍ ഇന്ത്യൻ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…

3 hours ago

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകൻ പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…

4 hours ago