Categories: TOP NEWS

ബെംഗളൂരു – പൂനെ ഹൈവേയിൽ വാഹനാപകടം; ഒരു മരണം, 15 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു – പൂനെ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ബെളഗാവി നിപ്പാനി ടൗണിന് സമീപം സ്ഥാവനിധി ഘട്ടിലാണ് അപകടമുണ്ടായത്. ഹൈവേയിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ 15 പേർക്ക് പരുക്കേറ്റു.

ഖാനാപൂർ താലൂക്കിലെ ജാംബോട്ടിയിൽ നിന്നുള്ള നാരായൺ പർവാദ്കർ (65) ആണ് മരിച്ചത്. അമിതവേഗതയിലെത്തിയ ട്രക്ക് രണ്ട് കാറുകൾ, ഒരു ക്രൂയിസർ പാസഞ്ചർ വാഹനം, ഇരുചക്രവാഹനം എന്നിവയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ട്രക്ക് പൂർണമായും തകർന്നു. മറ്റ്‌ വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: One dead, 15 injured in crash on Pune-B’luru highway near Nippani

Savre Digital

Recent Posts

പാലക്കാട് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു

പാലക്കാട്: ഒറ്റപ്പാലം മനിശ്ശീരി വരിക്കാശ്ശേരി മനയ്ക്കു സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. വിനോദയാത്രികരായ 25 പേരും…

9 minutes ago

കേരളസമാജം കർണാടക റിപ്പബ്ലിക് ദിനാഘോഷവും മെഡിക്കൽ ക്യാമ്പും 26ന്

ബെംഗളൂരു: കേരളസമാജം കർണാടകയുടെ റിപ്പബ്ലിക് ദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും ജനുവരി 26ന് യെലഹങ്ക ദ്വാരക നഗറിലുള്ള ഗവൺമെന്റ് എൽ.പി.…

25 minutes ago

കരൂര്‍ ദുരന്തം; വിജയ്യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.…

1 hour ago

‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാഅത്തെ ഇസ്‌ലാമിക്ക് എ.കെ ബാലന്റെ മറുപടി

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. തനിക്ക് മാപ്പ് പറയാൻ…

2 hours ago

അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസാഹാരം നിരോധിച്ചു

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. 'പഞ്ചകോശി പരിക്രമ'…

3 hours ago

ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാന്‍ വന്നു; ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ…

3 hours ago