യെശ്വന്ത്‌പുര മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം; ഒരു മരണം

ബെംഗളൂരു: യെശ്വന്ത്‌പുര മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 3.45 ഓടെ ഇരുചക്രവാഹനത്തിൽ ഇടിച്ച ശേഷം കാർ യെശ്വന്ത്പുര സർക്കിളിലെ ഫ്ലൈ ഓവറിൽ നിന്ന് മറിയുകയായിരുന്നു.

കോയമ്പത്തൂർ സ്വദേശി ശബരീഷ് (26) ആണ് മരിച്ചത്. ശങ്കർ റാം (29), അനുശ്രീ (23), മിഥുൻ (28), ഇരുചക്രവാഹന യാത്രികൻ മഞ്ജുനാഥ് (28) എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടസമയത്ത് കാറിൽ നാലുപേരും ഇരുചക്രവാഹനത്തിൽ ഒരാളുമാണുണ്ടായിരുന്നത്.

സാങ്കി റോഡിൽ നിന്ന് തുമകുരു റോഡിലേക്ക് അമിത വേഗതയിലായിരുന്നു കാർ സഞ്ചാരിച്ചത്. നിയന്ത്രണം വിട്ട കാർ മീഡിയനിലും ഇരുചക്രവാഹനത്തിൽ ഇടിച്ച ശേഷം ഫ്‌ളൈഓവറിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിൽ (ടിഎൻ 37 ഡിഎച്ച് 9484) മദ്യക്കുപ്പി കണ്ടെത്തിയതിനാൽ യാത്രക്കാർ മദ്യപിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്.

ടെൻകോ ഹൈർ പർഷസിംഗ് ആൻഡ് ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരാണ് കാർ യാത്രികർ. സംഭവത്തിൽ യെശ്വന്ത്പുര ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: BENGALURU | ACCIDENT
SUMMARY: One dead, four injured after speeding car falls off Yeshwantpur flyover

Savre Digital

Recent Posts

പാമ്പുകടി: ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…

1 hour ago

ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭയം; പിതാവില്‍ നിന്നും സംരക്ഷണം തേടി യുവതി ഹൈക്കോടതിയിൽ

ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു…

1 hour ago

നിതിൻ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ആക്ഷൻ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…

2 hours ago

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്; നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…

3 hours ago

വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ഇ.​ബി​യി​ൽ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (ജി​ല്ലാ​ത​ലം) -…

4 hours ago

സ്വത്തുവിവരത്തില്‍ പൊരുത്തക്കേട്; നടൻ വിജയ്‌ക്ക് കോടതി നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…

4 hours ago