ബെംഗളൂരു: തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പാകിസ്താൻ മുദ്രാവാക്യം വിളിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിക്കൊടിയിലാണ് മണ്ഡലത്തിലാണ് സംഭവം. കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ജാർഖിഹോളിയാണ് മണ്ഡലത്തിൽ വിജയിച്ചത്.
ചിക്കോടി സ്വദേശിയായ ജമീർ നായ്‌ക്‌വാദിയാണ് പിടിയിലായതെന്ന് പോലീസ് സൂപ്രണ്ട് ഡോ.ഭീമശങ്കർ ഗുലേദ് പറഞ്ഞു. പ്രിയങ്കയുടെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകർ വിജയാഘോഷം നടത്തുന്നതിനിടെ ജമീർ ഉച്ചത്തിൽ പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡോ.ഭീമശങ്കർ ഗുലേദ് പറഞ്ഞു.
TAGS:KARNATAKA, ELECTION
KEYWORDS:One detained for pro pakistan slogan
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന് (19)…
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത്…
സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…
തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട്…
ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശിവാജിനഗർ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്…
ബെംഗളൂരു: കനത്ത ചൂടിനിടെ നഗരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ പെയ്ത വേനൽ മഴയില്‍ വ്യാപക നാശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ…