ബെംഗളൂരു: കാർ ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച പുലർച്ചെ മാഗഡി റോഡിലാണ് അപകടം നടന്നത്. ബെംഗളൂരു തുംഗനഗറിൽ നിന്നുള്ള ജഗദീഷ് കെആർ (24) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഹൗസ് കീപ്പിംഗ് സ്റ്റാഫായി ജോലി ജഗദീഷും സുഹൃത്തുക്കളും വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
പുലർച്ചെ 2.15 ഓടെ പൈപ്പ്‌ലൈൻ റോഡിൽ നിന്ന് മാഗഡി മെയിൻ റോഡിലേക്ക് കടന്ന ഇവരുടെ ബൈക്കിലേക്ക് എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ജഗദീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്തുക്കളായ ഹാസൻ ജില്ലയിൽ നിന്നുള്ള രവി കെവി (26), രാമനഗരയിൽ നിന്നുള്ള സുനീൽ (24) എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ ബിദരഹള്ളി പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: One dies as car crashes into bike
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…