ബെംഗളൂരു: ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ പാറക്കല്ല് ഇടിഞ്ഞുവീണ് ഒരാൾ കൊല്ലപ്പെട്ടു. കോലാർ മാലൂർ താലൂക്കിലെ ടെക്കൽ ഹോബ്ലി മകരഹള്ളിക്ക് സമീപമുള്ള ക്വാറിയിലാണ് സ്ഫോടനം നടന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിടേഷ് (60) എന്ന തൊഴിലാളിയാണ് മരിച്ചത്.
സ്ഫോടനത്തിൽ മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. തൊഴിലാളികളെ ഈശ്വർ, ഹരീഷ്, മറ്റൊരാൾക്കുമാണ് പരുക്കേറ്റത്. ഹരീഷ് ഗൗഡ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് അപകടം നടന്നത്. ഈ സമയത്ത് ക്വാറിയിൽ പത്തിലധികം പേർ ജോലി ചെയ്യുകയായിരുന്നു. പോലീസ് സൂപ്രണ്ട് നിഖിൽ ബി, മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥിതിഗതികൾ പരിശോധിക്കാൻ ക്വാറി സന്ദർശിച്ചു. സംഭവത്തിൽ കോലാർ പോലീസ് കേസെടുത്തു.
TAGS: BLAST
SUMMARY: Blast at quarry in Kolar, One worker killed on spot, three grievously injured
ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില് അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…
ഡല്ഹി: ഡല്ഹി ചെങ്കോട്ടയില് നടന്ന സ്ഫോടനത്തില് പൊട്ടിത്തെറിച്ച കാർ പുല്വാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റില്. കാർ ഡീലർ സോനുവാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…
മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില് ആയതിനെത്തുടര്ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: ശബരിമല സ്വര്ണ്ണക്കൊള്ള കേസില് മുന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം.…
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന്…