ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ഗ്രാഫിക് ഡിസൈനർ ശ്രീനിവാസ് റാവു ആണ് അറസ്റ്റിലായത്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് കോർപ്പറേഷനിൽ നിന്ന് 10 കോടിയിലധികം രൂപ തട്ടിയതിനും പിന്നീട് അക്കൗണ്ട് ഉടമകളിൽ നിന്ന് പണം പിരിച്ചതിനുമാണ് ഇയാൾ അറസ്റ്റിലായത്.
അഴിമതിക്കേസ് പ്രതിയായ സത്യനാരായണ വർമ്മയുടെ അടുത്ത അനുയായിയുമാണ് ശ്രീനിവാസ്. ഛത്തീസ്ഗഡിൽ സമാനമായ അഴിമതിയിൽ വർമ്മയ്‌ക്കൊപ്പം ഇയാൾ പ്രതിയായിരുന്നു. വിശാഖപട്ടണം സ്വദേശിയും ഭാര്യയ്‌ക്കൊപ്പം ബെംഗളൂരുവിൽ താമസിക്കുകയും ചെയ്യുന്ന റാവു ഒരു ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നുവെന്ന് എസ്ഐടി വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിന് വേണ്ടിയുള്ള ഫണ്ടിൽ നിന്ന് യഥാക്രമം 3.3 കോടി രൂപയും 1.3 കോടി രൂപയും നൽകി രണ്ട് ഹൈദരാബാദ് ഓട്ടോ ഡീലർമാരിൽ നിന്ന് ഉപയോഗിച്ച ലംബോർഗിനി, മെഴ്‌സിഡസ് ബെൻസ് എന്നിവ വർമ്മ വാങ്ങിയിരുന്നു. ചോദ്യം ചെയ്യലിൽ അഴിമതിയിൽ റാവുവിൻ്റെ പങ്ക് അദ്ദേഹം വെളിപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ്റെ അക്കൗണ്ടൻ്റായിരുന്ന ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ നടന്ന കോടികളുടെ അഴിമതി പുറത്തുവരുന്നത്. കോർപ്പറേഷൻ അനധികൃത കൈമാറ്റം നടന്നു എന്നും ഗ്രാൻ്റ് തുക ദുരുപയോഗം ചെയ്‌തുവെന്നും മരണക്കുറിപ്പെഴുതിയാണ് ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തത്.പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര എംഎൽഎയുടെ പേരും ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ബി നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചു.
TAGS: KARNATAKA | ARREST | VALMIKI SCAM
SUMMARY: Graphic designer arrested in valmiki corporation scam
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെയാകും അവധിയെന്ന്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…