Categories: KERALATOP NEWS

മണിപ്പൂർ കലാപത്തിലെ പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: മണിപ്പുർ കലാപത്തിലെ പ്രതികളിലൊരാളെ തലശ്ശേരിയിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. മെയ്തെയ് വിഭാഗക്കാരനായ രാജ്കുമാർ മൈപാക് സംഘാണ് (32) പിടിയിലായത്.

തലശ്ശേരിയിൽ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതിയെ ഡൽഹിയിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതിയെ ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് പ്രതി കേരളത്തിലെത്തിയത്. കേരള പോലീസിനെ അറിയിക്കാതെയാണ് എൻഐഎയുടെ നീക്കം.

മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെന്ന് പറഞ്ഞാണ് എൻഐഎ ഉദ്യോഗസ്ഥർ തൊഴിലാളികൾ താമസിക്കുന്ന ഇടത്തെത്തിയത്. ഓരോ മുറിയിലുമെത്തി തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് ആധാർകാർഡും ചിത്രവും ഒത്തുനോക്കിയാണ്‌ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്‌. ചെവിക്കുകീഴെ കഴുത്തിലായി പ്രത്യേക രീതിയിൽ പച്ചകുത്തിയതും എൻഐഎക്ക്‌ രാജ്കുമാറിനെ തിരിച്ചറിയൽ എളുപ്പമാക്കി.

നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടി(യുഎൻഎൽഎഫ്)ൽ ഇയാൾ സായുധപരിശീലനം നേടിയിട്ടുണ്ടെന്നാണ് വിവരം. ഏതാനും ദിവസങ്ങളായി രാജ്കുമാറിന്റെ നീക്കങ്ങൾ എൻഐഎ നിരീക്ഷിച്ചുവരികയായിരുന്നു. രാജ്കുമാറിൽനിന്ന് എൻഐഎ വ്യാജ പാസ്പോർട്ട് പിടിച്ചെടുത്തതായും വിവരമുണ്ട്. കസ്റ്റഡിയിലെടുത്ത ഇയാളെ കൊച്ചിയിലെത്തിച്ച ശേഷം ഡൽഹിയിലേക്കു കൊണ്ടുപോയതായും സൂചനയുണ്ട്.

<br>

TAGS: MANIPUR RIOT, NIA

SUMMARY: One of the accused in the Manipur riots arrested in Kannur

Savre Digital

Recent Posts

നടിയെ ആക്രമിച്ച കേസ്: പാസ്പോര്‍ട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…

46 minutes ago

പൊട്ടിക്കരഞ്ഞ് മാര്‍ട്ടിൻ ആൻ്റണി, അമ്മ മാത്രമേ ഉള്ളുവെന്ന് പള്‍സര്‍ സുനി; ശിക്ഷയില്‍ ഇളവ് തേടി പ്രതികള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള: മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…

3 hours ago

ഹാല്‍ സിനിമ; കേന്ദ്രസര്‍ക്കാരിന്റെയും കാത്തലിക് കോണ്‍ഗ്രസിന്റെയും അപ്പീല്‍ തള്ളി

കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…

3 hours ago

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…

4 hours ago

മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച…

5 hours ago