Categories: KERALATOP NEWS

വയനാട്ടില്‍ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു

വയനാട്: വയനാട്ടില്‍ തേനീച്ച കുത്തേറ്റ് ഒരാള്‍ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റില്‍ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നുവെന്നാണ് വിവരം.

ജോലിക്കിടെ മരത്തില്‍ കയറിയ സമയത്ത് തേനീച്ച കൂട് ഇളകി വീഴുകയായിരുന്നു. ആക്രമണത്തില്‍ വെള്ളുവിന്റെ തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും തേനീച്ച കുത്തേറ്റു. ഉടൻ തന്നെ മാനന്തവാടി മെഡിക്കല്‍ കൊളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

TAGS : LATEST NEWS
SUMMARY : One person died after being stung by a bee in Wayanad

Savre Digital

Recent Posts

വിജയ്‌ക്കെതിരെ കേസെടുക്കണം; വോട്ട് അഭ്യർഥനയിൽ കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തെന്ന് പരാതി

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി.രാഷ്‌ട്രീയ നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച്‌…

8 minutes ago

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ കുടുംബസംഗമം

ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ സംഘടിപ്പിച്ച കുടുംബസംഗമം അലിയൂര്‍ രാമനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹെറാള്‍ഡ് ലെനിന്‍ അധ്യക്ഷത…

55 minutes ago

വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍…

60 minutes ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയായി. പവന്…

2 hours ago

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൻ…

2 hours ago

വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു; അസുഖബാധിതനായത് കഴിഞ്ഞദിവസം

എറണാകുളം: തൃപ്പൂണിത്തുറയിൽ വിവാഹ ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട )…

3 hours ago