LATEST NEWS

ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്; അര്‍ജുന്‍ അടക്കം ജീവന്‍ നഷ്ടമായത് 11 പേര്‍ക്ക്

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരൂർ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വയസ്‌. കഴി‍ഞ്ഞ വർഷം ജൂലൈ 16നുണ്ടായ അപകടത്തില്‍ കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുന്‍(32) അടക്കം ജീവന്‍ നഷ്ടമായത് 11 പേര്‍ക്കാണ്. 72 ദിവസങ്ങളേറെ നീണ്ട തിരച്ചിലിനൊടുവില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഗംഗാവാലിയുടെ അടിത്തട്ടില്‍ നിന്ന് കണ്ടെടുത്തു. മരിച്ച 11 പേരില്‍ 9 പേരുടെയും മൃതദേഹം വിവിധ ഘട്ടങ്ങളിലായി കണ്ടെത്തി. രണ്ടു പേരുടെ മൃതദേഹം കണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

വഴിയരികില്‍ ലോറി നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനും ലോറിയും ഗംഗാവാലി പുഴയിലേക്ക് പതിച്ചത്. സമീപത്തെ ചായക്കടയടക്കം ഒന്നാകെ തുടച്ചുനീക്കപ്പെട്ടു. അര്‍ജുനും ലോറിയും മണ്ണിടിച്ചിലില്‍ അകപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ സര്‍വ സംവിധാനങ്ങളും ഉപയോഗിച്ചുള്ള തിരിച്ചിലായി. ഷിരൂര്‍ കുന്നിലും മണ്ണിടിഞ്ഞു വീണ പ്രദേശത്തും കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ടത്തില്‍ പരിശോധന. കാര്‍വാര്‍ എംഎല്‍എയായിരുന്ന സതീഷ് കൃഷ്ണ സെയില്‍ അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. ലോറി ഉടമ മനാഫിനും അര്‍ജുന്‍റെ സഹോദരനുമൊപ്പം വിവിധയിടങ്ങളില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് അര്‍ജുനെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നു. രക്ഷാപ്രവര്‍ത്തങ്ങള്‍ക്കിടെ തര്‍ക്കങ്ങളും ഉടലെടുത്തു.

ദിവസങ്ങള്‍ നീണ്ട കരയിലെ തിരച്ചിലിനൊടുവില്‍ ഗംഗാവലി പുഴയിലാണ് അര്‍ജുനും ലോറിയുമെന്ന് റഡാര്‍ സിഗ്നലുകള്‍ സ്ഥിരീകരിക്കുന്നു. പുഴയിലെ ശക്തമായ ഒഴുക്കും അടിഞ്ഞുകൂടിയ മണ്ണൂം പാറയും തിരച്ചിലിന് തടസമായി. ഒടുവില്‍ കൂറ്റന്‍ ഡ്രഡ്ജന്‍ എത്തിച്ച് പരിശോധന. ഒടുവില്‍ സെപ്റ്റംബര്‍ 25ന് എല്ലാം പ്രതീക്ഷകളും ഇല്ലാതാക്കി ലോറിയും അര്‍ജുന്റ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഇതോടെ അർജുൻ ജീവനോടെ തിരികെവരുമെന്ന പ്രതീക്ഷകൾ അന്ന് അസ്തമിച്ചു. അപകടം നടന്നതുമുതല്‍ മൃതദേഹം കണ്ടെത്തുന്നതുവരെ ഓരോ മലയാളിയുടെയും ചിന്തകളില്‍ മുഴുവന്‍ അര്‍ജുനായിരുന്നു.
SUMMARY: One year has passed since the Shirur disaster; 11 people including Arjun lost their lives

NEWS DESK

Recent Posts

ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഗതാഗത വകുപ്പിന്റെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹരജികളിലാണ് ഹൈക്കോടതി നടപടി.…

27 minutes ago

തെരുവുനായ പ്രശ്നത്തില്‍ നിര്‍ണായക ഇടപെടല്‍; രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താം

തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താന്‍ മൃഗസംരക്ഷണ-തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി.…

1 hour ago

എഡിജിപി അജിത് കുമാറിന്റെ വിവാദ ട്രാക്ടര്‍ യാത്ര; കടുത്ത വിമര്‍ശനവുമായി കോടതി

കൊച്ചി: ശബരിമലയില്‍ പോലീസിന്റെ സാധനങ്ങള്‍ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രാക്ടറില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്ത എ ഡി…

2 hours ago

ജെഎസ്കെ പേര് മാറ്റ വിവാദം: ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി: 'ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' സിനിമാ വിവാദത്തില്‍ നിർമാതാക്കളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. ജെഎസ്കെ സിനിമയ്ക്ക്…

3 hours ago

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ്…

4 hours ago

ആയുര്‍വേദ സൗധ രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ആയുര്‍വേ ചികിത്സാ കേന്ദ്രമായ ആയുര്‍വേദ സൗധയുടെ പുതിയ ശാഖ രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെപിസിസി…

5 hours ago