മലപ്പുറം: പാങ്ങില്‍ മരിച്ച ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടർന്ന്. കുട്ടിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പോലീസ് കടക്കുമെന്ന് പോലീസ് അറിയിച്ചു.
കുഞ്ഞിന് മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് അന്വേഷണം ആരംഭിച്ചത്. കോട്ടക്കല്‍ സ്വദേശികളായ നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാൻ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന കോട്ടക്കലിലെ വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചത്.
പാല് കുടിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കോട്ടക്കല്‍ സ്വദേശി ഹംസത്ത് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ല എന്നതായിരുന്നു പ്രധാന ആരോപണം.
വീട്ടിലെ പ്രസവത്തിന് ശേഷം കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പിൻറെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ അശാസ്ത്രീയ ചികിത്സാരീതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നതായും വിവരമുണ്ട്.
SUMMARY: One-year-old boy in Malappuram dies of jaundice; postmortem report released
ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ സി ബി എസ് ഇ പരീക്ഷകള്‍ റദ്ദാക്കി. യുഎസ്-ഇറാന്‍ യുദ്ധത്തിനിടയില്‍ മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത്…
കോഴിക്കോട്: പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മാധവി (88), മകൻ സജീഷ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.…
ഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും വൈകിട്ട് നാലിനാണ് പ്രഖ്യാപനമുണ്ടാവുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍…
ബെംഗളൂരു: ബി.ടി.എം. മഡിവാള ഫസ്റ്റ് സ്റ്റേജ് ഏരിയയിൽ കർണാടക മൈനോരിറ്റി കൾചറൽ സെന്‍റര്‍ റമദാൻ ഈദ് കിറ്റുകൾ വിതരണം ചെയ്തു.…
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന…
ബെംഗളൂരു: കുടകിലെ സുണ്ടികൊപ്പയില്‍ വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു. തമിഴ്നാട് മധുര സ്വദേശിയായ സുദർശൻ (22) ആണ് മരിച്ചത്. ബെംഗളൂരുവിലെ…