തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള തുടർച്ചയായ അവഗണനയ്ക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ്, വിഴിഞ്ഞം തുറമുഖ വികസനം, അതിവേഗ റെയില്‍ തുടങ്ങിയ പദ്ധതികളില്‍ കേന്ദ്രം കാണിക്കുന്ന വിവേചനം അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചത്. ഇത്തവണത്തെ കേന്ദ്ര ബജറ്റ് കേരളത്തെ പൂർണ്ണമായും നിരാശപ്പെടുത്തുന്നതാണെന്നും ഇത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം കാലങ്ങളായി തഴയുകയാണ്. എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാനം സ്ഥലം കണ്ടെത്തി നല്‍കിയിട്ടും കേന്ദ്ര സർക്കാർ മൗനം തുടരുന്നതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തികവും വികസനപരവുമായ നില ഭദ്രമാകുമ്പോൾ മാത്രമേ രാജ്യത്തിന് തലയുയർത്തി നില്‍ക്കാനാവൂ എന്നും, എന്നാല്‍ പ്രാദേശിക ഭേദമന്യേ വികസനം ഉറപ്പാക്കേണ്ട കേന്ദ്രം ജനാധിപത്യ മൂല്യങ്ങളെപ്പോലും വിസ്മരിക്കുകയാണെന്നും അദ്ദേഹം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ലോകത്തിന് മുന്നില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തെ തളർത്തുന്ന നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. രാജ്യത്തിന്റെ അന്തസ്സിനെ ലോകസമൂഹത്തിന് മുന്നില്‍ ഇടിച്ചുതാഴ്ത്തുന്നതാണ് ഇത്തരം നടപടികളെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
SUMMARY: Only neglect for the state: Resolution in the Assembly against the central budget
തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് സജ്ജം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ ഉദ്ഘാടനം…
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ്…
പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ലാബില്‍…
കൊല്‍ക്കത്ത: കാഠ്മണ്ഡുവില്‍ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനില്‍ തീപിടിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ്…