ഉമ്മൻചാണ്ടി ഫൗണ്ടേഷന്‍റെ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം രാഹുല്‍ ഗാന്ധിക്ക് സമ്മാനിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാൻ ഭാരത് ജോഡോ യാത്ര നടത്തിയതാണ് രാഹുലിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി ഉമ്മൻചാണ്ടി ഫൗണ്ടേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ, ഡോ.എം.ആർ. തമ്ബാൻ, ഡോ.അച്ചുത് ശങ്കർ, ജോണ്‍ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് രാഹുലിനെ പുരസ്‌കാരം നല്‍കാൻ തിരഞ്ഞെടുത്തത്. പുരസ്‌കാരം ഉടൻ അദ്ദേഹത്തിന് കൈമാറും.
അതേസമയം ഉമ്മൻചാണ്ടിയുടെ ഒന്നാംചരമ വാർഷികം സീനിയർ സിറ്റിസണ്‍സ് ഫോറം ആചരിച്ചു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള മുഖ്യമന്ത്രിമാരുടെ ചരിത്രമെടുത്താല്‍ ഉമ്മൻ ചാണ്ടി ഒരു അപൂർവതയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.
TAGS : UMMAN CHANDI | AWARD | RAHUL GANDHI
SUMMARY : Oommen Chandy award to Rahul Gandhi
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…