ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ഫുട്ബോൾ കപ്പിന്റെ ഫിക്സചർ ഡോ. മറിയ ഉമ്മൻ നറുക്കെടുപ്പിലൂടെ നിർവഹിച്ചു. 25000 രൂപ ഒന്നാം സമ്മാനം ആയുള്ള നയൻസ് ഫുട്ബോൾ കപ്പിന് 16 ടീമുകളാണ് മത്സരിക്കുന്നത്.
നറുക്കെടുപ്പിൽ അഡ്വക്കേറ്റ് സത്യൻ പുത്തൂർ, വിനു തോമസ്, അലക്സ് ജോസഫ്, ജോണിച്ചൻ വി ഒ, ആന്റോ എം പി, ജെയ്സൺ ജോസഫ്, സുമോജ് മാത്യു, ഡോക്ടർ നകുൽ ബി കെ, അംജിത് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി. വിവിധ ടീമുകളുടെ പ്രതിനിധികളും പങ്കെടുത്തു.
ബേഗൂർ ക്രൈസ്റ്റ് അക്കാദമിയിൽ ഉള്ള ടർഫ് ഗ്രൗണ്ടിൽ വെച്ച് ഇന്ന് രാവിലെ എട്ടുമണി മുതൽ മത്സരങ്ങൾ ആരംഭിക്കും. കർണാടക ഗതാഗത മന്ത്രി ശ്രീ രാമലിംഗ റെഡ്‌ഡി, ആന്റോ ആന്റണി എം പി, എംഎൽഎയും ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡണ്ടുമായ എൻ എ ഹാരിസ്, എംഎൽഎ ബി ശിവണ്ണ, രാഹുൽ മാങ്കുട്ടത്തിൽ, മുഹമ്മദ് നാലപ്പാട്, ആർ കെ രമേഷ്, നിർമ്മാതാവും നടനുമായ അരുൺ ദേവസ്യ, അഡ്വ. പ്രവീൺ കുമാർ, രവികുമാർ ഹുളിമംഗല പഞ്ചായത്ത് പ്രസിഡന്റ്, ഒ. മഞ്ജു, ജി കൃഷ്ണപ്പ, അനിൽ കുമാർ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…
ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ്…
മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…
ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…
ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ…