സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി. സമയം കൂട്ടി, തീരുമാനം പിന്‍വലിക്കണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒ.പി സമയം കൂട്ടി. ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായാണിത്. രാവിലെ എട്ട് മുതല്‍ രണ്ട് വരെയാണ് പുതിയ സമയക്രമം. നേരത്തെ എട്ട് മുതല്‍ ഒരു മണി വരെയായിരുന്നു. അതേസമയം ഒരു മണിക്കൂര്‍ സമയം കൂട്ടിയതിനെതിരെ കെജിഎംഒഎ. രംഗത്തെത്തി. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്.

സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് ഒ.പി. സമയം എട്ടുമുതൽ രണ്ടുവരെയാക്കി. നേരത്തേ ഒരുമണിവരെയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ സമയം കൂട്ടിയിട്ടില്ല. സൂപ്രണ്ട്, ആർ.എം.ഒ., കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ, അസിസ്റ്റന്റ് സർജൻ, ചീഫ് കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്, മെഡിക്കൽ ഓഫീസർ, സ്പെഷ്യാലിറ്റി വിഭാഗങ്ങൾ തുടങ്ങിയ വിവിധവിഭാഗങ്ങളിലെ ഡോക്ടർമാരുടെ ജോലിയും ഉത്തരവാദിത്വവും പുനർനിർണയിച്ചുള്ള ഉത്തരവാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്.

മെഡിക്കൽ ഓഫീസർമാർ ഡ്യൂട്ടി ദിവസങ്ങളിൽ ആശുപത്രിയുടെ എട്ടു കിലോമീറ്ററിനുള്ളിൽ താമസിക്കണം. യാത്രയ്ക്ക് ആശുപത്രി വാഹനം നൽകും. ആശുപത്രികളിലെ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ഡോക്ടർമാരുടെ എണ്ണം കൂട്ടുന്നതിനുപകരം, ജോലിസമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.ഒ.എ. വ്യക്തമാക്കി. ഒ.പി. സമയം വർധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്ന് കേരള ഗവണ്മെന്റ് സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
SUMMARY: Doctors in government hospitals will not agree to increase OPD hours

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories