Categories: NATIONALTOP NEWS

ഓപ്പറേഷൻ സിന്ദൂർ; കാണ്ഡഹാര്‍ വിമാന റാഞ്ചലിന്‍റെ മുഖ്യ സൂത്രധാരൻ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: പാക് ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ജയ്‌ഷെ മുഹമ്മദിന്റെ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൾ റൗഫ്. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരൻ കൂടിയായ അബ്ദുൾ റൗഫിനെ കാലങ്ങളായി ഇന്ത്യ തേടുകയാണ്. ഇന്നലെ ഇന്ത്യൻ വ്യോമാക്രമണത്തിൽ ബഹാവൽപൂരിൽ മസൂദ് അസ്ഹറിന്റെ സഹോദരിയും സഹോദരീഭർത്താവുമുൾപ്പെടെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.

1999 ഡിസംബർ 24ന് നേപ്പാളിലെ കഠ്മണ്ഡുവിൽനിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ഐസി–814 വിമാനം ഹർക്കത്തുൽ മുജാഹിദ്ദീൻ ഭീകരർ റാ‍ഞ്ചിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ അസ്ഹർ റൗഫായിരുന്നു. അന്ന് ഇന്ത്യയുടെ തടവിലായിരുന്ന ഭീകരരായ മസൂദ് അസ്ഹർ, മുഷ്താഖ് സർഗർ, ഒമർ ഷെയ്ഖ് എന്നിവരെ വിട്ടുനൽകണമെന്നതായിരുന്നു ആവശ്യം. പാക്കിസ്ഥാനിൽ വിമാനമിറക്കാൻ അനുമതി ലഭിക്കാത്തതോടെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹറിലാണ് വിമാനമിറക്കിയത്. യാത്രക്കാരുടെ ജീവൻവച്ച് വിലപേശിയതോടെ ഭീകരരുടെ ആവശ്യത്തിനു മുന്നിൽ ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നു. മസൂദ് അസ്ഹറുൾപ്പെടെ മൂന്നു ഭീകരരെയും വിട്ടു നൽകി.

ഇതേ മസൂദ് അസ്ഹറാണ് പിന്നീട് ജയ്ഷെ മുഹമ്മദെന്ന ഭീകര സംഘടന സ്ഥാപിക്കുന്നത്. 2007 ഏപ്രിൽ 21 ന് ജയ്ഷെ മുഹമ്മദിന്റെ കമാൻഡറായിട്ടാണ് അബ്ദുൾ റൗഫ് അസർ ചുമതലയേറ്റത്. ഇന്ത്യയ്‌ക്കെതിരായ പ്രവർത്തനങ്ങളുടെ മുഖ്യകണ്ണികളിൽ ഒരാൾ. ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷൻ മേധാവി. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരിൽ ഒരാളായ റൗഫ് അസർ , ഇന്ത്യയിലെ എല്ലാ പ്രധാന ജെയ്‌ഷെ ആക്രമണങ്ങളും ആസൂത്രണം ചെയ്തു – 2001-ൽ ജമ്മു കശ്മീർ നിയമസഭയ്ക്കും പാർലമെന്റിനും നേരെയുണ്ടായ ‘ഫിദായീൻ’ ആക്രമണം, 2016-ൽ പത്താൻകോട്ട് ഐഎഎഫ് ബേസ് ആക്രമണം, നഗ്രോട്ട, കതുവ ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണം, 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ അപഹരിച്ച പുൽവാമ ആക്രമണം എന്നിവയുൾപ്പെടെയുള്ളവ റൗഫ് അസറിന്റെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു.
<BR>
TAGS : OPERATION SINDOOR | JAISH-E-MOHAMMED TERRORIST
SUMMARY : Operation Sindoor: Kandahar plane hijack mastermind Abdul Rauf Azhar killed

Savre Digital

Recent Posts

ബിഹാറിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് വളരെയധികം നന്ദി, ഇനി ലക്ഷ്യം പശ്ചിമ ബംഗാൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും…

23 seconds ago

ബോളിവുഡിലെ ആദ്യകാല സൂപ്പർസ്റ്റാർ, പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയിലെ നായിക; കാമിനി കൗശല്‍ അന്തരിച്ചു

മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍…

32 minutes ago

ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് കർണാടക സർക്കാരിന്റെ പുരസ്കാരം

ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) കർണാടക ഗവൺമെന്റ് പ്രൈവറ്റ്…

1 hour ago

നായ കടിച്ചത് കാര്യമായെടുത്തില്ല; മാസങ്ങൾക്ക് ശേഷം പേവിഷ ബാധയേറ്റ് 31കാരന് ദാരുണാന്ത്യം

ചെന്നൈ: നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31)…

1 hour ago

കോഴിക്കോട്ട് ഫാത്തിമ തഹ്‌ലിയയെ കളത്തിലിറക്കി യു.ഡി.എഫ്; കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് മത്സരിക്കും

കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…

2 hours ago

രോഗിക്ക് നേരെ ലൈംഗികാതിക്രമം; റേഡിയോളജിസ്റ്റ് ഒളിവിൽ

ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള…

2 hours ago