ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാകിസ്ഥാന്റെ സ്ഥിരീകരണം. സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ നിൽക്കക്കള്ളിയില്ലാതെവന്നതോടെ വെടിനിർത്തലിനായി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ വെളിപ്പെടുത്തി. പാകിസ്ഥാനിലെ സുപ്രധാന വ്യോമതാവളങ്ങൾക്കുനേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തലിനായി ഇന്ത്യയോട് അഭ്യർത്ഥിക്കാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നെന്ന് ഇസ്ഹാഖ് ദർ ജിയോ ന്യൂസിലെ ടെലിവിഷൻ ചാനൽ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്ഥാനിൽ ആക്രമണം നടത്തിയത്. ഇന്ത്യ റാവൽപിണ്ഡിയിലെ നൂർഖാൻ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ട് വ്യോമതാവളവും ആക്രമിച്ചതിനെ തുടർന്ന്, പാകിസ്ഥാൻ അമേരിക്കയുടെ ഇടപെടലിനായും സൗദി അറേബ്യയിൽ നിന്നുള്ള സഹായത്തിനായും അഭ്യർത്ഥിച്ചുവെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ വ്യക്തമാക്കി.
SUMMARY: Operation Sindoor. Pakistan confirms it has requested ceasefire from India
ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി വീട്ടില്‍ എൻ. ഉണ്ണികൃഷ്ണൻ നായർ (90) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സ് (റിട്ട) ഹോണററി…
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകൾക്കു…
തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിച്ചാത്തൻ'…
പാലക്കാട്: ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ്…
ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍…
കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല്‍ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്…