ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി നോൺ ഗസറ്റഡ് ആൻഡ് നോൺ മിനിസ്റ്റീരിയൽ) തസ്‌തികയിൽ 391 ഒഴിവ്. പുരുഷന്മാർക്ക് 197, സ്ത്രീകൾക്ക് 194 എന്നിങ്ങനെയാണ് അവസരം. താൽക്കാലിക ഒഴിവാണെങ്കിലും പിന്നീടു സ്ഥിരപ്പെടുത്തിയേക്കും. നവംബർ 4 വരെ ഓൺലൈനായി ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in വഴി അപേക്ഷിക്കാം
പ്രതിമാസം 21,700 രൂപ മുതല്‍ 69,100 രൂപ വരെയായിരിക്കും ശമ്പളം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അലവന്‍സുകള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in-ല്‍ ലോഗിന്‍ ചെയ്ത്, രജിസ്റ്റര്‍ ചെയ്ത ശേഷം പാസ്വേഡ് ഉപയോഗിച്ച് വീണ്ടും ലോഗിന്‍ ചെയ്യേണ്ടതാണ്. വിവരങ്ങള്‍ നല്‍കി രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കുക.
SUMMARY: Opportunities for athletes in the Border Security Force
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…
ഹൈദരാബാദ്: തെലങ്കാനയിൽ ലോറിയും ബസ്സും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഹൈദരാബാദ്-ബിജാപുര്‍ ഹൈവേയില്‍ രംഗറെഡ്ഡി ജില്ലയിലെ മിര്‍ജഗുഡയില്‍ ഇന്ന് രാവിലെ…