Categories: CAREERTOP NEWS

കേരള വന ഗവേഷണ സ്ഥാപനത്തില്‍ അവസരം

കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലെ പ്രോജക്‌ട് ഫെലോ, പ്രോജക്‌ട് അസിസ്റ്റന്റ് എന്നീ തസ്തികകളുടെ താല്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രോജക്‌ട് ഫെലോ തസ്തികയ്ക്കുള്ള യോഗ്യത പരിസ്ഥിതി രസതന്ത്രത്തിലോ പരിസ്ഥിതി ശാസ്ത്രത്തിലോ ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദം.

അഭികാമ്യ യോഗ്യത അനലിറ്റിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയവും മൈക്രോ-പ്ലാസ്റ്റിക് വിശകലനത്തില്‍ മുന്‍ പരിചയവും. പ്രോജക്‌ട് അസിസ്റ്റന്റ് യോഗ്യത മൈക്രോ ബയോളജിയിലോ പരിസ്ഥിതി ശ്സ്ത്രത്തിലോ ഒന്നാം ക്ലാസോടുകൂടിയ ബിരുദം. അഭികാമ്യ യോഗ്യത വൈറ്റ് ലാബില്‍ പ്രവര്‍ത്തി പരിചയം. രണ്ടു തസ്തികകള്‍ക്കും പ്രായപരിധി 2024 ജനുവരി 1 ന് 36 വയസ്സ്. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മുന്ന് വര്‍ഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 21 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kfri.res.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

TAGS : JOB VACCANCY | CAREER
SUMMARY : Opportunity in Kerala Forest Research Institute

Savre Digital

Recent Posts

ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി

കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് മുൻമന്ത്രി ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. നെടുമങ്ങാട് കോടതി അദ്ദേഹത്തിന്…

6 minutes ago

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ വയോധികൻ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഒരിടവേളയ്ക്ക്…

47 minutes ago

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.…

2 hours ago

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

ആലപ്പുഴ: നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം.…

3 hours ago

മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍; ബിജെപിക്കെതിരെ തുറന്നടിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന് വെളിപ്പെടുത്തി കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.…

3 hours ago

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ വംശജരായ ദമ്പതികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ…

4 hours ago