റെയില്‍വേയുടെ നോണ്‍ ടെക്നിക്കല്‍ പോപ്പുലർ കാറ്റഗറിയിലെ (എൻടിപിസി) 11.558 ഒഴിവുകളിലേക്ക് വിവിധ റെയില്‍വേ റിക്രൂട്ട്‌മെൻ്റ് ബോർഡുകള്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിജ്ഞാപനം റെയില്‍ വേയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സതേണ്‍ റെയില്‍വേ തിരുവനന്തപുരം ആർആർബിക്കു കീഴില്‍ ഗ്രാജ്യേറ്റ് തസ്തികകളില്‍ 174 ഒഴിവും അണ്ടർ ഗ്രാജ്യേറ്റ് തസ്തികകളില്‍ 112 ഒഴിവുമുണ്ട്. എതെങ്കിലും ഒരു ആർആർബിയിലേക്കാണ് അപേക്ഷിക്കാൻ കഴിയുക.
ഗ്രാജ്യേറ്റ് തസ്തികകള്‍
ചീഫ് കമേഴ്സ‌്യല്‍ കം ടിക്കറ്റ് സുപർവൈസർ, സ്റ്റേഷൻ മാസ്റ്റർ. യോഗ്യത: ബിരുദം/തത്തുല്യം; ഗുഡ്‌സ് ട്രെയിൻ മാനേജർ. യോഗ്യത: ബിരുദം/തത്തുല്യം; ജൂനിയർ അക്കൌണ്ട്സ് അസിസിറ്റൻ്റ് കം ടൈപ്പിസ്റ്റ്, സ്റ്റേഷൻ ക്ലർക്ക് കം ടൈപ്പിസ്റ്റ്, യോഗ്യത: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദി കംപ്യൂട്ടർ ടൈപ്പിങ്. 18 മുതല്‍ 36 വയസുവരെയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അവസാന തീയതി ഒക്ടോബർ 13.
അണ്ടർ ഗ്രാജ്യേറ്റ് തസ്തികകള്‍
കമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലർക്ക്, ജുനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൌണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് ട്രെയിൻസ് ക്ലർക്ക്. യോഗ്യത: പ്ലസ്‌ടു/തത്തുല്യം. പ്രായ പരിധി: 18 – 33 വയസ്. ഒക്ടോബർ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.railwayboard/
TAGS : RAILWAY | JOB VACCANCY
SUMMARY : Opportunity in Railways; Non technical staff can apply
കണ്ണൂര്‍: മുന്‍ ധർമടം എംഎല്‍എയും മുതിര്‍ന്ന സിപിഐഎം നേതാവുമായ കെ കെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. മുണ്ടലൂർ എൽപി…
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ കാഴ്ചകൾ കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ്…
തൃശൂര്‍: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയില്‍ കുടുങ്ങിയ സഞ്ചാരികളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെ വിനോദയാത്രികര്‍ പുഴയ്ക്ക്…
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12…
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…