ന്യൂഡൽഹി: വാഹനത്തില്‍ ഫാസ്ടാഗ് ഇല്ലാത്തവരില്‍ നിന്നും, അസാധുവായ ഫാസ്ടാഗ് ഉണ്ടായിരുന്നവരില്‍ നിന്നും ഈടാക്കിയിരുന്ന പിഴ തുക കുറയ്ക്കാന്‍ തീരുമാനം. ഇത്തരക്കാരില്‍ നിന്നും നേരത്തെ ഇരട്ടി ടോള്‍ ചാര്‍ജായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ നവംബര്‍ പതിനഞ്ച് മുതല്‍ യുപിഐ ഉപയോഗിച്ച് ടോള്‍ നിരക്കിന്റെ 1.25 അടച്ചാല്‍ മതിയാകുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ടോള്‍ പിരിവിന്റെ ഏകദേശം 98 ശതമാനവും ഫാസ്ടാഗ് വഴിയാണ് നടക്കുന്നത്. എന്നാല്‍ സാധുവായ ഫാസ്ടാഗ് ഉണ്ടായിരുന്നിട്ടും, ടോള്‍ പിരിവ് കേന്ദ്രത്തിലെ സാങ്കേതിക പ്രശ്‌നം മൂലം ടോള്‍ അടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പണമടയ്ക്കാതെ തന്നെ അത്തരം യാത്രക്കാരെ ടോള്‍ പ്ലാസ കടക്കാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുക, ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ട്. തിരക്ക് കുറയ്ക്കാനും ടോള്‍ പിരിവ് കൂടുതല്‍ സുഗമമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
SUMMARY: Order brings relief to users without FASTag
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധികൻ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഒരിടവേളയ്ക്ക്…
ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.…
ആലപ്പുഴ: നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം.…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന് വെളിപ്പെടുത്തി കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.…
ന്യൂയോര്‍ക്ക്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ…
കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം…