KARNATAKA

കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം; രക്ഷിത് ഷെട്ടി മികച്ച നടന്‍

ബെംഗളൂരു : 2021-ലെ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രക്ഷിത് ഷെട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ചാർലി 777-ലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരവും ചാർലി 777 നേടി. മ്യൂട്ട് എന്ന ചിത്രത്തിലെ പ്രകടനത്തിന് അർച്ചന ജോയ്‌സിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. രത്‌നൻ പ്രപഞ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രമോദ് മികച്ച സഹനടനും ഉമാശ്രീ മികച്ച സഹനടിയുമായി.

കെ.എം.രഘു സംവിധാനം ചെയ്ത ദൊഡ്ഡഹട്ടി ബോരെഗൗഡയാണ് മികച്ച ച്ചിത്രം. ഹൃദയ ശിവ സംവിധാനം ചെയ്ത ബിസിലു കുദുരെ മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. കൃഷ്ണമൂർത്തി ചമരം സംവിധാനം ചെയ്ത ഭാരതദ പ്രജഗളാദ നാവു എന്ന ചിത്രത്തിന് സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

പുനീത് രാജ്കുമാർ അഭിനയിച്ച യുവരത്ന എന്ന സിനിമ മികച്ച ജനപ്രീതിനേടിയ ചിത്രമായി തിരഞ്ഞെടുത്തു.
SUMMARY: Karnataka State Film Award; Rakshit Shetty Best Actor

NEWS DESK

Recent Posts

യുഎസിൽ അത്താഴവിരുന്നിനിടെ വെടിയൊച്ച; പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ്

വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിവെപ്പ് നടന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ്…

3 minutes ago

വെടിക്കെട്ടില്ല, ആർഭാടമില്ല, ചടങ്ങുകൾ മാത്രം; ഇന്ന് തൃശ്ശൂർ പൂരം

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ ഇന്ന് തൃശൂർ പൂരം. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ…

20 minutes ago

വൈറ്റ്ഹൗസില്‍ അത്താഴ വിരുന്നിനിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിയൊച്ച. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിരുന്നിലായിരുന്നു…

1 hour ago

നീലഗിരി ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ ആണ് സംഭവം നടന്നത്. പ്രദേശവാസിയായ രവി…

1 hour ago

സമസ്ത പൊതുപരീക്ഷ; എം.എം എ മദ്രസകൾക്ക് തിളക്കമാർന്ന വിജയം

ബെംഗളൂരു: സമസ്ത മതവിദ്യാഭ്യാസ ബോർഡിന്റെ 5, 7, 10 ക്ലാസുകളിലെ പൊതുപരീക്ഷയിൽ മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ മദ്രസകൾക്കു നൂറുശതമാനം…

1 hour ago

എസ്എസ്എൽസി പരീക്ഷ; കെഎൻഎസ്എസിൻ്റെ സ്കൂളുകളില്‍ നൂറു ശതമാനം വിജയം

ബെംഗളൂരു: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ കെഎൻഎസ്എസിന്റെ മന്നംമെമ്മോറിയൽ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ആർഎസ് പാളയ എംഎംഇടി സ്കൂളും…

1 hour ago