Categories: LATEST NEWS

ഫാസ്ടാഗ് ഇല്ലാത്ത ഉപയോക്താക്കള്‍ക്ക് ആശ്വാസമായി ഉത്തരവ്

ന്യൂഡൽഹി: വാഹനത്തില്‍ ഫാസ്ടാഗ് ഇല്ലാത്തവരില്‍ നിന്നും, അസാധുവായ ഫാസ്ടാഗ് ഉണ്ടായിരുന്നവരില്‍ നിന്നും ഈടാക്കിയിരുന്ന പിഴ തുക കുറയ്ക്കാന്‍ തീരുമാനം. ഇത്തരക്കാരില്‍ നിന്നും നേരത്തെ ഇരട്ടി ടോള്‍ ചാര്‍ജായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ നവംബര്‍ പതിനഞ്ച് മുതല്‍ യുപിഐ ഉപയോഗിച്ച്‌ ടോള്‍ നിരക്കിന്റെ 1.25 അടച്ചാല്‍ മതിയാകുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ടോള്‍ പിരിവിന്റെ ഏകദേശം 98 ശതമാനവും ഫാസ്ടാഗ് വഴിയാണ് നടക്കുന്നത്. എന്നാല്‍ സാധുവായ ഫാസ്ടാഗ് ഉണ്ടായിരുന്നിട്ടും, ടോള്‍ പിരിവ് കേന്ദ്രത്തിലെ സാങ്കേതിക പ്രശ്‌നം മൂലം ടോള്‍ അടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പണമടയ്ക്കാതെ തന്നെ അത്തരം യാത്രക്കാരെ ടോള്‍ പ്ലാസ കടക്കാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുക, ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ട്. തിരക്ക് കുറയ്ക്കാനും ടോള്‍ പിരിവ് കൂടുതല്‍ സുഗമമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.

SUMMARY: Order brings relief to users without FASTag

NEWS BUREAU

Recent Posts

ടിസിഎസ് 10 കെ മാരത്തൺ; നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം, ഇതു വഴിയുള്ള യാത്ര ഒഴിവാക്കുക

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണിന്റെ ഭാഗമായി ഇന്നു രാവിലെ 5 മുതൽ 11 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം…

32 minutes ago

യെദ്യൂരപ്പയുടെ രാഷ്ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു: ലിംഗായത്ത് നേതാവും മുൻ മുഖ്യമന്ത്രിയുമായ യെഡിയൂരപ്പ രാഷ്ട്രീയത്തിൽ 5 പതിറ്റാണ്ടു പിന്നിടുന്നതിന്റെ വാർഷികം ആഘോഷിക്കാനൊരുങ്ങി കർണാടക ബി.ജെ.പി. ‘യെദ്യൂരപ്പ…

34 minutes ago

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…

9 hours ago

ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസ്; പഞ്ചാബ് കിംഗ്സ് ഡൽഹിയുടെ 265 റൺസ് വിജയലക്ഷ്യം മറികടന്നത് 18.5 ഓവറിൽ

ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പ‌ഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…

9 hours ago

16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…

9 hours ago

ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, 29-കാരന് ദാരുണാന്ത്യം

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…

11 hours ago