കൊച്ചി: അവയവക്കടത്ത് കേസില്‍ മുഖ്യ പ്രതി ഹൈദരാബാദില്‍ പിടിയില്‍. നേരത്തെ പിടിയിലായ സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെംഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്.
ഹൈദരാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. നാലാമത്തെ പ്രതിയായി കണക്കാക്കുന്നത് കൊച്ചി സ്വദേശിയായ മധുവാണ്. ഇയാൾ നിലവിൽ ഇറാനിലാണ്. മധുവിനെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഓണ്‍ലൈനില്‍ ആളുകളെ കണ്ടെത്തി അവയവ ദാതാവ് ആകാൻ പ്രേരിപ്പിക്കുന്നതാണ് ഇയാളുടെ രീതി. കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് ഇരയായതെന്നാണ് വിവരം. കൂടുതല്‍ പേരും ഹൈദരാബാദ്, തമിഴ്നാട് സ്വദേശികളാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കാണ് ഇറാൻ സംഘവുമായി ബന്ധമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്.
<br>
KERALA, LATEST NEWS
തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് വെള്ളരികുണ്ട്…
ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…
ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…
തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…
ബെംഗളൂരു: കർണാടക തൊഴിൽ വകുപ്പിന് കീഴിലുള്ള മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനായി ടി.എം. ഷാഹിദ് തെക്കിലിനെ നിയമിച്ചു. 26…
തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…