KERALA

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം; ഫ്ളക്സിൽ പാൽ-കരിഓയിൽ അഭിഷേകം

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോലീസുകാര്‍ ഇടപെട്ട് ഇയാളെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.

കെ.പി.സി.സി ആസ്ഥാനത്ത് സ്ഥാപിച്ച കെ.സി വേണുഗോപാലിന്റെ ഫല്‍ക്സ് ബോര്‍ഡ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്. ഇന്നലെ ഇതേ ഫള്കസില്‍ കെ.സി അനുകൂലികള്‍ പാലഭിഷേകം നടത്തിയിരുന്നു.ഇന്നലെ, എറണാകുളത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ‘പട നയിച്ചവന്‍ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധപ്രകടനം നടത്തി. വി.ഡി സതീശന്റെ ജന്മനാടായ നെട്ടൂരിലെ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എയുടെ മണ്ഡലത്തിലും കെ.സി വേണുഗോപാലിന്റെ ജന്‍മനാട് ഉള്‍പ്പെടുന്ന കല്ല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയിലും പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഉമ്മന്‍ചാണ്ടിയും വി.ഡി സതീശനും ഒരുമിച്ചുള്ള പോസ്റ്റുകള്‍ ഉയര്‍ത്തിയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

കൊടുങ്ങല്ലൂരില്‍ സതീശനെ അനുകൂലിച്ചു നഗരത്തില്‍ വന്‍പ്രകടനം നടന്നു. ഗിരീഷ്‌കുമാര്‍ അനുസ്മരണ സമ്മേളനത്തിനെത്തിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറരയ്ക്കു നഗരം ചുറ്റി നടന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

അതേസമയം പരസ്യ പ്രതിഷേധങ്ങള്‍ക്കെതിരേ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് രംഗത്തെത്തി. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലുള്ളപ്പോള്‍ പ്രതിഷേധം നടന്നത് പരിശോധിക്കുമെന്നും സണ്ണി ജോസഫ്. ഫ്‌ലക്‌സ് യുദ്ധങ്ങളും പ്രതിഷേധങ്ങളും വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: Protest on the streets for V.D. Satheesan; Attempted suicide by pouring petrol on the middle of the road

NEWS DESK

Recent Posts

ക​ർ​ണാ​ട​ക മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നായി ടി.​എം. ഷാ​ഹി​ദ് തെ​ക്കിലിനെ നിയമിച്ചു

ബെംഗളൂ​രു: ക​ർ​ണാ​ട​ക തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ലി​നെ നി​യ​മി​ച്ചു​. 26…

9 minutes ago

തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…

1 hour ago

ഉറങ്ങിക്കിടക്കവെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയില്‍

പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ്…

2 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. 1,11,960 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 13,995 രൂപയാണ് ഒരു…

3 hours ago

സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൊച്ചി: പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോതമംഗലത്ത് പുഴയില്‍ മുങ്ങി മരിച്ചു. സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് കൂടല്ലൂര്‍ ക്വാര്‍ട്ടേഴ്‌സില്‍…

4 hours ago

108 എംഎൽഎമാരും രാജിവയ്‌ക്കും; മുന്നറിയിപ്പുമായി വിജയ്‌യുടെ ടിവികെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് നടൻ വിജയ്‌യുടെ തമിഴക വെട്രി…

4 hours ago