വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലന്‍സ് എതിര്‍ ദിശയില്‍ നിന്നും എത്തിയ കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. ആംബുലന്‍സിനും കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പാലാ റോഡില്‍ ഗതാഗത തടസ്സമുണ്ടായി.