മുംബൈ: മുംബൈയിലെ കുർളയിൽ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളുൾപ്പെടെ നാലുപേർ മരിച്ചു. 2 29 പേർക്ക് പരുക്കേറ്റു. എസ്.ജി ബ്രേവ് മാർഗിൽ തിങ്കളാഴ്ച രാത്രി 9.50-ഓടെയായിരുന്നു അപകടം. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
ബെസ്റ്റ് ബസ് അൻജു-ഐ-ഇസ്‍ലാം സ്കൂളിന് മുമ്പിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അഫ്രീൻ ഷാ, അനം ഷെയ്ഖ്, കാനിഷ് കാദ്‍രി, ശിവം കശ്യപ് എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. 50കാരനായ ബസ് ഡ്രൈവർ സഞ്ജയിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബ്രേക്ക് കിട്ടാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് സഞ്ജയ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന മൊഴി. ഇതുമൂലം വാഹനം നിയന്ത്രിക്കാൻ സാധിക്കാതെ പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നും ആളുകൾ പോലീസിന് മെഴി നൽകിയിട്ടുണ്ട്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാവുന്നതെന്ന് ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ ഭാരത് ജാദവ് പറഞ്ഞു
കുർളയിൽ നിന്നും അന്ധേരിയിലെ അഗാർക്കർ ചൗക്കിലേക്ക് പോവുകയായിരുന്ന ബസ് യാത്ര തുടങ്ങി 100 മീറ്റർ സഞ്ചരിച്ചപ്പോഴേക്കും അപകടമുണ്ടാക്കുകയായിരുന്നു അമിത വേഗത്തില്‍ വരുന്ന ബസിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യിലുണ്ട്.
<BR>
TAGS : ACCIDENT | MUMBAI
SUMMARY : Out-of-control bus rammed into vehicles and people in Mumbai; Four deaths
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…