ബെംഗളൂരു: സംസ്ഥാനത്ത് 5000 സർക്കാർ ഉദ്യോഗസ്ഥർ ബിപിഎൽ കാർഡുകൾ കൈവശം വെച്ചിരിക്കുന്നതായി റിപ്പോർട്ട്. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.
ബിപിഎൽ കാർഡുള്ള വ്യക്തികളോ കുടുംബങ്ങളോ സർക്കാർ ജോലി ലഭിച്ചതിന് ശേഷം പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തിരുന്നില്ല. റേഷൻ കടകളിൽ നിന്ന് ലഭിച്ച അരിയുടെ വില ഇവരിൽ നിന്ന് പിഴയായി ഈടാക്കാനാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് പദ്ധതിയിടുന്നത്.
ബിപിഎൽ കാർഡുള്ള സർക്കാർ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചാൽ ഉടൻ തന്നെ കാർഡ് എപിഎൽ വിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്. ഇല്ലെങ്കിൽ റേഷൻ കടകളിൽ നിന്ന് സംഭരിച്ച അരിയുടെ വിപണി വില പിഴയായി അടക്കേണ്ടി വരും. ഇത് സംബന്ധിച്ച് മുഴുവൻ സർക്കാർ ജീവനക്കാർക്കും നോട്ടീസ് നൽകിയതായി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: KARNATAKA | BPL CARDS
SUMMARY: Over 5,000 govt staff with BPL cards, market price of rice to be recovered from them
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…