സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

ഇസ്ലാമാബാദ്: ബലൂച്ച് മേഖലയുടെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇനി മുതല്‍ പാകിസ്ഥാന്റെ ഭാഗമല്ലെന്നും തങ്ങള്‍ സ്വതന്ത്രരായി എന്നും പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍. റിപബ്ലിക്ക് ഓഫ് ബലൂചിസ്ഥാന്‍ എന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട കുറിപ്പ് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പുതിയ രാജ്യം നിലവില്‍വന്നുവെന്നും തങ്ങള്‍ക്ക് സ്വന്തമായി ദേശീയപതാകയും ദേശീയഗാനവും ഒപ്പം കറന്‍സിയും നിലവില്‍വന്നുവെന്നും അവകാശപ്പെടുന്നുണ്ട്.

‘മാ ചുക്കൈൻ ബലൂചാനി’ (Ma Chukain Balochani) എന്ന് തുടങ്ങുന്ന ദേശീയ ഗാനവും, സ്വന്തമായി ദേശീയ പതാകയും ബലൂചിസ്ഥാൻ സ്വീകരിച്ചിട്ടുണ്ട് ‘ബലൂചി ഫലൂസ്’ (Balochi Falus) എന്നതാണ് പുതിയ രാജ്യത്തിന്റെ ഔദ്യോഗിക കറൻസിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മേഖലയിലെ പ്രകൃതിദത്തമായ ഖനന സമ്പത്തിന്റെ നിയന്ത്രണം പുതിയ ഭരണകൂടം ഏറ്റെടുത്തതായി പ്രസ്താവനയില്‍ പറയുന്നു. സ്വര്‍ണ്ണം, ചെമ്പ് ഖനികള്‍ക്ക് പുറമെ, സജീവമായ 150-ലധികം പ്രകൃതിവാതക പാടങ്ങളുടേയും 1,200 കല്‍ക്കരി ഖനികളുടെയും അധികാരം ഇനി റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ബലൂചിസ്ഥാന്‍ രാജ്യത്തിന്റെ പ്രഖ്യാപനത്തോടെ പാക് സൈന്യത്തിലേയും പോലീസിലേയും നിരവധി ബലൂചുകള്‍ രാജിവച്ച് പുറത്ത് വരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാന്‍ നടത്തിവരുന്ന ആണവ ഭീഷണിയും തീവ്രവാദ നിലപാടുകളും അവസാനിപ്പിക്കാനും പ്രാദേശിക സുസ്ഥിരത ഉറപ്പാക്കാനും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അനിവാര്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഈ സംഭവവികാസങ്ങളോട് പ്രതികരിക്കാന്‍ പാകിസ്ഥാന്‍ ഇനിയും തയ്യാറായിട്ടില്ല. സമൂഹമാദ്ധ്യമങ്ങളില്‍ മാത്രം പ്രചരിക്കുന്ന ഒരു പ്രസ്താവനയോട് ഔദ്യോഗികമായി പ്രതികരിക്കേണ്ടതില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്.
SUMMARY: Own system of government, currency, national anthem; ‘Balochistan’ declares independence

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലത നമ്പൂതിരിയുടെ ‘പറയാതെ പോയ കഥകൾ’ പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരി ലത കെ. നമ്പൂതിരിയുടെ പ്രഥമ കഥാസമാഹാരമായ ‘പറയാതെ പോയ...

പി എസ് സി പരീക്ഷ ക്രമക്കേട്; കര്‍ണാടകയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

ബെംഗലൂരു: കര്‍ണാടക പബ്ലിക് കമ്മീഷന്‍ പരീക്ഷാ ക്രമക്കേടില്‍ ഐഎഎസ് ഓഫീസര്‍ കസ്റ്റഡിയില്‍....

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം:  പൊട്ടിവീണവൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽകുണ്ട് ആനപ്പാറ ഹൗസിൽ...

കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരുക്ക്

കൊട്ടാരക്കര: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. വെണ്ടാർ കല്ലുംമൂട്ടിൽ ഇന്ന്...

ഇരുചക്ര വാഹനത്തെ പിന്തുടർന്നെത്തി, ആക്രമണം; എഎപി നേതാവ് വെടിയേറ്റ് മരിച്ചു

അമൃത്സർ: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബിൽ എഎപി നേതാവ് വെടിയേറ്റ് മരിച്ചു. ഫിറോസ്പുരിൽനിന്ന്...

ഗൃഹലക്ഷ്മി പദ്ധതിക്ക് മൂന്ന് വർഷം; വിധാന സൗധ, വികാസ സൗധ പിങ്ക് നിറത്തിൽ പ്രകാശിപ്പിക്കും

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിക്ക് മൂന്ന് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി...

നേപ്പാളിലെ മിന്നൽ പ്രളയം; 734 മരണം

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 700 കടന്നു. ഇതുവരെ 734...

മൈസൂരു ദസറ: ഗജപടയുടെ പരിശീലനം ഇന്ന് തുടങ്ങും

മൈസൂരു: ലോകപ്രശസ്തമായ മൈസൂരു ദസറയുടെ പ്രധാന ആകർഷണമായ ജംബൂ സവാരിക്ക് നേതൃത്വം...

Related Articles

Popular Categories